മുംബൈ: വ്യവസായഭീമന്‍ അനില്‍ അംബാനിയുട നേതൃത്വത്തിലുള്ള റിലയന്‍സ് പവറും സ്‌പൈസ് ജെറ്റും അമേരിക്കയിലെ ജി ഇ ബോയിംഗ് കമ്പനികളുമായി കരാറിലെത്തി. കമ്പനിയുടെ പവര്‍പ്രൊജക്ടുകള്‍ക്കായി ടര്‍ബൈനുകള്‍ വാങ്ങുന്നതിനുള്ളതാണ് കരാര്‍.

ആന്ധപ്രദേശിലെ സാമല്‍കോട്ട് സ്ഥാപിക്കുന്ന പവര്‍പ്രോജക്ടിനായാണ് ടര്‍ബൈന്‍ വാങ്ങുന്നത്. ഇതിനുവേണ്ടി ജി ഇ ബോയിംഗില്‍ നിന്നും 220 കോടി ഡോളറിന്റെ കരാറിലെത്തിയിട്ടുണ്ടെന്ന് അനില്‍ അംബാനി വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് കരാര്‍.