എഡിറ്റര്‍
എഡിറ്റര്‍
തൊട്ടിലില്‍ കിടന്നുറങ്ങിയ രണ്ടുമാസം പ്രായമായ കുഞ്ഞിനെ തീയിട്ടു കൊല്ലാന്‍ ശ്രമം
എഡിറ്റര്‍
Tuesday 23rd May 2017 9:38am

മഞ്ചേശ്വരം:മഞ്ചേശ്വരത്ത് തൊട്ടിലില്‍ കിടന്നുറങ്ങിയ രണ്ടുമാസം പ്രായമായ കുഞ്ഞിനെ തീയിട്ടു കൊല്ലാന്‍ ശ്രമം. തിങ്കളാഴ്ച്ച വൈകുന്നേരം മഞ്ചേശ്വരം രാഗം കുന്നിലാണ് സംഭവം.

അഷ്റഫ്-ജുനൈദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ആസാദിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യത്തില്‍ ബന്ധുവായ യുവാവാണ് അക്രമം നടത്തിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. കുട്ടിയുടെ പിതാവ് അഷ്‌റഫും ബന്ധുവായ ഖലീലും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതര്‍ക്കം നടന്നിരുന്നു.


Must Read: ‘രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല’; ബി.ജെ.പിയെ വിമര്‍ശിച്ചതിന് ജെ.എന്‍.യു നേതാവ് ഷെഹ്‌ല റാഷിദിനെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത്ത് 


ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകുന്നേരം അഷ്റഫിന്റെ വീട്ടിലെത്തിയ ഖലീല്‍ അഷ്റഫിന്റെ ഭാര്യ ചായ എടുക്കാന്‍ പോയ തക്കം നോക്കി ബെഡ്റൂമില്‍ കയറി തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിന് തീവെക്കുകയുമായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് ജുനൈദ ഓടിയെത്തിയപ്പോള്‍ കുട്ടിയുടെ ദേഹത്തും തൊട്ടിലിനും തീപിടിച്ചു കത്തുകയായിരുന്നു. ഉടനെ വെള്ളം തളിച്ചാണ് തീയണച്ചത്. ഈ സമയം ഖലീല്‍ ഇറങ്ങി പോവുകയും ചെയ്തതായി വീട്ടുക്കാര്‍ പറഞ്ഞു.

70 ശതമാനം പൊള്ളലേറ്റ നിലയിലാണ് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തീവെച്ച ഖലീല്‍ ഒളിവിലാണ്.

Advertisement