വാഷിംഗ്ടണ്‍: പാക്കിസ്താനുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഇന്ത്യയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക. ഇന്ത്യയുടെ ആശങ്ക അവഗണിച്ച് പാക്കിസതാന് കൂടുതല്‍ സാമ്പത്തികസഹായം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവനയുമായി അമേരിക്ക രംഗത്തെത്തിയത്.

ഇരു രാഷ്ട്രങ്ങളുമായി മികച്ച നയതന്ത്രബന്ധമാണ് അമേരിക്ക പുലര്‍ത്തുന്നത്. പാക്കിസ്താന് നല്‍കിയ സാമ്പത്തിക സഹായം ഇന്ത്യക്ക് ഒരുതരത്തിലും ആശങ്കയുളവാക്കുന്നതല്ലെന്ന് യു എസ് വക്താവ് പി ജെ ക്രോളി വ്യക്തമാക്കി.

Subscribe Us:

ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് അമേരിക്ക് പാക്കിസ്താന് സാമ്പത്തിക സഹായം നല്‍കിയത്. പാക്കിസ്താന് നല്‍കുന്ന ഏതൊരു സഹായവും ഇന്ത്യക്കെതിരേയാണ് ഉപയോഗിക്കുകയെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി നേരത്തേ അമേരിക്കയെ അറിയിച്ചിരുന്നു.