എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരില്‍ പലരും പകല്‍മാന്യന്‍മാര്‍; രൂക്ഷവിമര്‍ശനവുമായി നടി രജിഷാ വിജയന്‍
എഡിറ്റര്‍
Tuesday 16th May 2017 11:43am

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പലരും പകല്‍മാന്യന്മാര്‍ ആണെന്ന ആരോപണവുമായി നടി രജിഷാ വിജയന്‍. താന്‍ രണ്ടുവര്‍ഷമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നില്ലെന്നും അതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ടെന്നും താരം പറയുന്നു.

ഞാന്‍ മനസിലാക്കിയിടത്തോളം വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജന്‍മാര്‍ക്ക് വിലസാനുമുള്ള ഇടമാണ് പലപ്പോഴും ഫേസ്ബുക്ക്. നമുക്ക് നേരിട്ട് കാണാതെ ഒരാളെ വിലയിരുത്താന്‍ പറ്റില്ല.


Dont Miss പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമില്ല; താന്‍ ചെറിയ പാര്‍ട്ടിയുടെ നേതാവെന്നും നിതീഷ് കുമാര്‍


സോഷ്യല്‍മീഡിയകളില്‍ പകല്‍ മാന്യന്മാരായിട്ടുള്ള ഒരുപാട് ആളുകളുണ്ട്. ഒരു സ്ത്രീക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ ആദ്യം ചോദിക്കുന്നത് അതിന്റെ വീഡിയോ കിട്ടിയോയെന്നാണ്. അങ്ങനെയുള്ള കള്‍ച്ചറിനോട് എനിക്ക് താല്‍പ്പര്യമില്ല.’-രജീഷ പറയുന്നു.

ഞാനും ഇതുപോലെ സോഷ്യല്‍മീഡിയായില്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷമായി നിര്‍ത്തിയിട്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വലിയ സമാധാനമുണ്ട്.


Dont Miss എം.പി ഫണ്ടായി അഞ്ച് കോടി ലഭിച്ചപ്പോള്‍ സുരേഷ് ഗോപി ചിലവിട്ടത് 72 ലക്ഷം; ഒരു രൂപ പോലും ചിലവാക്കാതെ കെ. സോമപ്രസാദ്; എം.പിമാരുടെ ഫണ്ട് വിനിയോഗം ഇങ്ങനെ


സോഷ്യല്‍മീഡിയയില്‍ പെട്ടുപോയെങ്കില്‍ ഫുള്‍ടൈം ഫോണിലായിരിക്കും. ഒരു പുസ്തകം വായിക്കാനോ, ആസ്വദിച്ച് ഫുഡ് കഴിക്കാനോ, സിനിമ കാണാനോ സാധിക്കില്ല.

വാട്സ്സാപ്പ് വേണ്ടെന്നുവച്ചാല്‍ ആദ്യത്തെ രണ്ടാഴ്ച എല്ലാവര്‍ക്കും പ്രയാസമായിരിക്കും. എല്ലാവരുടെയും കമ്മ്യൂണിക്കേഷന്‍ അതിലാണല്ലോ? എന്നാല്‍ അതു കഴിഞ്ഞാല്‍ കിട്ടുന്ന സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത് അനുഭവിച്ചറിയണമെന്നും താരം പറയുന്നു.

Advertisement