എഡിറ്റര്‍
എഡിറ്റര്‍
രജീഷിനും കൊടിസുനിയ്ക്കും പാര്‍ട്ടിയുമായി ബന്ധമില്ല: പിണറായി
എഡിറ്റര്‍
Saturday 9th June 2012 3:38pm

ന്യൂദല്‍ഹി  : ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പിടിയിലായ ടി.കെ.രജീഷിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

താന്‍ കണ്ണൂരില്‍ നിന്നുള്ള ആളാണ്. ഈ രജീഷിനെ കുറിച്ച് തനിയ്ക്ക് അറിവില്ല. അതേപോലെ ടി.പി വധത്തിലെ പ്രതിയെന്ന് പോലീസ് പറയുന്ന കൊടി സുനിയ്ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ഇവരൊന്നും പാര്‍ട്ടിയ്ക്ക വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല-പിണറായി വ്യക്തമാക്കി.

നേരത്തെ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായ കെ.സി.രാമചന്ദ്രന്‍ അടക്കമുള്ളവരെ പോലീസ് ഭീകര മര്‍ദ്ദന മുറകള്‍ക്ക് വിധേയമാക്കുകയാണ്. ജയിലില്‍ മൂന്നാം മുറയാണ് പോലീസ് പ്രയോഗിക്കുന്നത്.

വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ക്ഷണക്കത്ത് കൊടുക്കാനെന്ന പേരില്‍ ടി.പിയുടെ വീട്ടിലെത്തി രാമചന്ദ്രനാണ് അക്രമികള്‍ക്ക് ചന്ദ്രശേഖരനെ കാട്ടിക്കൊടുത്തതെന്ന് പറയിക്കാനായിരുന്നു പോലീസിന്റെ ശ്രമം.

ഇത്തരത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച് അവരെക്കൊണ്ട് സി.പി.ഐ.എമ്മിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

Advertisement