എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് രജീഷ്
എഡിറ്റര്‍
Tuesday 12th June 2012 11:26am

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി ടി.കെ രജീഷിനെ ഇന്ന് വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കി. പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് രജീഷ് കോടതിയെ അറിയിച്ചത്.

എന്തെങ്കിലും പറയാനുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ചപ്പോള്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനം മൂലം തനിയ്ക്ക് കോടതിക്കൂട്ടില്‍ പോലും നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പോലീസ് തന്നെ മര്‍ദ്ദിച്ച് അവശനാക്കിയെന്നുമാണ് കോടതിയെ അറിയിച്ചത്.

ഇതേതുടര്‍ന്ന്‌ രജീഷിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം പരിഗണിക്കുന്നത് കോടതി തല്‍ക്കാലം മാറ്റിവച്ചിരിക്കയാണ്.

രജീഷിനെ ഒരു കാരണവശാലും പോലീസ് കസ്റ്റഡിയില്‍ വിടരുതെന്ന് രജീഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്‌റിലായ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്റെയും ഏരിയാ കമ്മറ്റി അംഗം കെ.കെ കൃഷ്ണന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. നേരത്തെ ഇരുവരുടെയും റിമാന്‍ഡ് കാലാവധി വടകര മജിസ്‌ട്രേറ്റ് കോടതി ഈ മാസം 21 വരെ നീട്ടിയിരുന്നു.

Advertisement