ചെന്നൈ: ശക്തമായ ലോക്പാല്‍ ബില്ലിനായി നിരാഹാരം നടത്തുന്ന അണ്ണാഹസാരെയ്ക്ക് പിന്തുണയുമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രംഗത്ത്. ഹസാരെയുടെ  ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷന്‍ സംഘടനാംഗങ്ങള്‍ക്കമൂന്നുദിവസത്തെ നിരാഹാരത്തിന് രജനിയുടെ രാഘവേന്ദ്ര കല്ല്യാണമണ്ഡപ ഹാള്‍ പണമൊന്നും ആവശ്യപ്പെടാതെ വിട്ടുകൊടുത്താണ് രജനി തന്റെ പിന്തുണ അറിയിച്ചത്.

ഹസാരെ മുംബൈയില്‍ നിരാഹാരം തുടങ്ങിയ സമയം തന്നെ രജനികാന്തിന്റെ രാഘവേന്ദ്ര ഹാളിലും പ്രവര്‍ത്തകര്‍ നിരാഹാരം ആരംഭിച്ചു. രജനി ഇത്തരമൊരു കാര്യം ചെയ്തത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹത്തെ പോലെ ലക്ഷക്കണക്കിന് ആരാധകരുള്ള താരം ഹസാരെയെ പിന്തുണയ്ക്കുന്നത് സമരത്തിന് ശക്തിപകരുമെന്നും ഹസാരെ അനുയായികള്‍ പറഞ്ഞു.

ഹസാരെ പ്രവര്‍ത്തകര്‍ക്കായി വളരെ സന്തോഷത്തോടെയാണ് രജനീകാന്ത് ഹാള്‍ വിട്ടുകൊടുത്തതെന്നും രാജ്യത്തിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹത്തിന്റെ മകള്‍  ഐശ്വര്യ പറഞ്ഞു.

Malayalam News

Kerala News In English