ഇസ്‌ലാമാബാദ് : ഗൂഗിളിനും ഫെയ്‌സ്ബുക്കിനും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലികിന്റെ ഭീഷണി. തീവ്രവാദ ആക്രമണങ്ങളുടെയും മറ്റ് കുറ്റകൃത്യങ്ങളുടെയും അന്വേഷണത്തില്‍ സഹകരിക്കാത്ത പക്ഷം രാജ്യത്ത് നിന്ന് ഗൂഗിളും ഫെയ്‌സ്ബുക്കും നിരോധിക്കുമെന്നാണ് ആഭ്യന്തരമന്ത്രി് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് നിന്ന് തീവ്രവാദം തുടച്ചുനീക്കാന്‍ ഇത്തരം സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ സഹായം ആവശ്യമാണെന്നും മാലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള വെബ്‌സൈറ്റുകള്‍ അധികൃതരോട് സഹകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇവ നിരോധിക്കും. താലിബാന്‍ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണു വിവരങ്ങള്‍ കൈമാറുന്നത് മാലിക് പറഞ്ഞു.