ന്യൂദല്‍ഹി: സി.പി.ഐ.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തെറ്റായരേഖകള്‍ നല്‍കി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചാണ് രജിസ്‌ട്രേഷന്‍ നേടിയതെന്ന ആക്ഷേപമുന്നയിച്ചാണ് പരാതി.

Ads By Google

എന്‍.എസ്.യു കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റും മാണ്ഡ്യ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ എം.ഹരീഷ് ആണ് പരാതി നല്‍കിയത്. തൊഴിലാളിവര്‍ഗ സര്‍വാധിപത്യം എന്ന ലക്ഷ്യം ഭരണഘടനാ വിരുദ്ധമാണെന്നും വിപ്ലവത്തിലൂടെ അധികാരം എന്നത്‌ രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനമാണെന്നും പരാതിയില്‍ പറയുന്നു.

എല്ലാ പാര്‍ട്ടികളും  ഇന്ത്യന്‍ ഭരണഘടനയോട്‌ വിധേയത്വം പുലര്‍ത്തുമെന്ന് ചേര്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സി.പി.ഐ.എം പാലിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സി.പി.ഐ.എം തയ്യാറായിട്ടില്ല.