Administrator
Administrator
ഇന്ത്യന്‍ വനിത അന്റാര്‍ട്ടിക്കയിലെത്തിയപ്പോള്‍
Administrator
Saturday 2nd January 2010 9:28am

reena-koushal

ന്യൂദല്‍ഹി: അന്റാര്‍ട്ടിക്കയില്‍ കാലുകുത്തുന്ന ആദ്യത്തെ ഇന്ത്യക്കാരിയെന്ന ബഹുമതി റീന കൗശലിന്. പുതുവര്‍ഷത്തിലേന്നാണ് തണുത്തുറഞ്ഞ അന്റാര്‍ട്ടിക്കയില്‍ ദല്‍ഹി സ്വദേശിയായ 38കാരി റീന കൌശല്‍ എത്തിയത്.

പൂജ്യത്തിനും വളരെ താഴെ തണുപ്പ് സഹിച്ച് വസ്ത്രങ്ങളും മറ്റുമടങ്ങിയ 80 കിലോ ഭാരം ചുമന്ന് ദിവസേന എട്ടു മുതല്‍ ഒമ്പതുവരെ മണിക്കൂറായിരുന്നു യാത്ര. കോമണ്‍വെല്‍ത്ത് അന്റാര്‍ട്ടിക് പര്യവേക്ഷണ സംഘത്തിലെ അംഗമായാണ് റീന സാഹസിക യാത്ര നടത്തിയത്.

എന്നാല്‍, റീനയുടെ നേട്ടം പത്രവാര്‍ത്തകളിലൂടെ അറിഞ്ഞ കുടുംബം അവള്‍ എത്രയുംവേഗം തിരിച്ചെത്തണമെന്ന് പ്രാര്‍ഥിക്കുകയാണ്. വായ്പയെടുത്താണ് റീന യാത്രക്കായി പണം കണ്ടെത്തിയത്. റീന കൈവരിച്ച നേട്ടം അഭിമാനാര്‍ഹമാണെന്ന് പര്‍വതാരോഹകന്‍ കൂടിയായ ഭര്‍ത്താവ് ലൌവ്രാജ് സിങ് പറയുന്നു.

യാത്രക്കായി 11 ലക്ഷം വരെ ചെലവ് വന്നു. സര്‍ക്കാറില്‍നിന്നും മറ്റു ഏജന്‍സികളില്‍നിന്നും സ്വകാര്യ വ്യക്തികളില്‍നിന്നുമായി 5.75 ലക്ഷം രൂപ വായ്പയെടുത്തു. ഈ മാസം 15നകം റീനക്ക് നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഭര്‍ത്താവ് അറിയിച്ചു. എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യന്‍ ദമ്പതികള്‍ തങ്ങളായിരിക്കണമെന്നാണ് ആഗ്രഹമെന്നും മുമ്പ് എവറസ്റ്റ് കയറിയ സിങ് പറഞ്ഞു. കോമണ്‍വെല്‍ത്ത് സംഘം അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നായി എട്ടു വനിതകളാണ് അന്റാര്‍ട്ടിക് സംഘത്തിലുണ്ടായിരുന്നത്.

Advertisement