ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശില്‍ കര്‍ണാടക മന്ത്രിമാരായ റെഡ്ഢി സഹോദരന്‍മാരുടെ കീഴിലുള്ള ഒബാല്‍പുരം മൈനിങ് കോര്‍പറേഷന്റെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആന്ധ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സുപ്രീംകോടതി ചീഫ്ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍, ദീപക് വര്‍മ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഖനനത്തിന്റെ പേരില്‍ ധാരാളമായി വനഭൂമി കൈയേറുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിദഗ്ദ സമിതിയെ കോടതി നിയോഗിച്ചു. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പ്രദേശത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ടുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആന്ധ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ഖനി മുതലാളിമാരായ ജി ജനാര്‍ദ്ദന റെഡ്ഢി, സഹോദരന്‍ കരുണാകര റെഡ്ഢി എന്നിവര്‍ക്കെതിരെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.