നസീബ


പ്രകൃതി സൗഹാര്‍ദ്രം ഒപ്പം ലാഭകരമായ ബിസ്സിനസ്സ്. അതാണ് സെല്‍ഫോണ്‍ റീസൈക്ലീങ്. കൃത്യമായ കാല്‍വെപ്പുകളിലൂടെ ആര്‍ക്കും സ്വന്തമായി തുടങ്ങാവുന്ന ബിസ്സിനസ്സാണ് സെല്‍ഫോണ്‍ റീസൈക്ലിങ്.

Ads By Google

ആളുകളുടെ ജീവിതരീതിയല്‍ വലിയ മാറ്റമാണ് സെല്‍ഫോണ്‍ ഉണ്ടാക്കിയത്. കയ്യില്‍ ഒതുങ്ങുന്ന ഈ കുഞ്ഞന്‍ ഉപകരണം ലോകത്തെ മാറ്റിമറിച്ച് കൊണ്ടിരിക്കുകയാണെന്ന് പറയാം. പരസ്പരം സംസാരിക്കുക എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത സെല്‍ഫോണ്‍ അഥവാ മൊബൈല്‍ ഫോണ്‍ ഇന്ന് ലോകത്തെ തന്റെ വലിപ്പത്തേക്കാളും ചെറുതാക്കിയിരിക്കുകയാണ്.

പക്ഷേ, സെല്‍ഫോണിന്റെ പ്രാധാന്യം ലോകത്ത് എത്രമാത്രം വലുതാണോ അത്രയും ഈ കുഞ്ഞന്‍, ലോകത്തിന് ഭീഷണിയുമുയര്‍ത്തുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇ- വെയ്സ്റ്റുകള്‍ പ്രതിദിനം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം ഇ-വെയ്സ്റ്റുകള്‍ ക്രിയാത്മകമായ രീതിയില്‍ ഉപയോഗിച്ചാല്‍ പ്രകൃതി സൗഹാര്‍ദവും ഒപ്പം ലാഭകരമായ ബിസ്സിനസ്സും ഒന്നിച്ചുനടത്താം.

 

ആളുകളുടെ ജീവിതരീതിയല്‍ വലിയ മാറ്റമാണ് സെല്‍ഫോണ്‍ ഉണ്ടാക്കിയത്. കയ്യില്‍ ഒതുങ്ങുന്ന ഈ കുഞ്ഞന്‍ ഉപകരണം ലോകത്തെ മാറ്റിമറിച്ച് കൊണ്ടിരിക്കുകയാണെന്ന് പറയാം.

 

പ്ലാസ്റ്റിക്, മെറ്റല്‍, വെയ്സ്റ്റ് പേപ്പര്‍, എന്നിവപോലെ പ്ലാസ്റ്റിക്കും മെറ്റലും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മൊബല്‍ഫോണും റീസൈക്കിള്‍ ചെയ്യാം! ഇത്തരത്തില്‍ റീസൈക്ലിങ്ങിലൂടെ ലഭിക്കുന്ന വസ്തുക്കള്‍ എന്തൊക്കെയാണെന്നറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും. സ്വര്‍ണ്ണം, വെള്ളി, പലേഡിയം, കോപ്പര്‍ എന്നിവയാണ് സെല്‍ഫോണ്‍ റീസൈക്ലിങ്ങിലൂടെ ലഭിക്കുന്നത്. ഇനി പറയൂ സെല്‍ഫോണ്‍ റീസൈക്ലിങ് പരിസ്ഥിതി സൗഹാര്‍ദ്ദം മാത്രമാണോ അതോ ലാഭകരമായ ബിസ്സിനസ്സോ?

എന്ത്‌കൊണ്ട് സെല്‍ഫോണ്‍ റീസൈക്ലിങ്?

പണമുണ്ടാക്കാന്‍ നൂറ് വഴികള്‍ വേറെയുള്ളപ്പോള്‍ എന്തിന് ഇലക്ട്രോണിക് റീസൈക്ലിങ് ചെയ്യണമെന്ന സംശയം സ്വാഭാവികം മാത്രം. ഇനി പറയുന്ന കാര്യങ്ങള്‍ അല്‍പ്പം ക്ഷമയോടും ശ്രദ്ധയോടും വായിച്ചാല്‍ എന്തിന് ഇലക്ട്രോണിക് റീസൈക്ലിങ് എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കും.

* ലോകത്ത് ആയിരക്കണക്കിന് മൊബൈല്‍ ഫോണുകളാണ് ദിനംപ്രതി പുറത്തിറങ്ങുന്നത്. ആളുകള്‍ 12-18 മാസത്തിനുള്ളില്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ മാറ്റുന്നുമുണ്ട്. പ്രതിവര്‍ഷം കേടാകുന്ന മൊബൈല്‍ ഫോണുകള്‍ 100 മില്യണ്‍! ഇതില്‍ റീസൈക്ലിങ് നടക്കുന്നത് വെറും 30 ശതമാനം ഫോണും. ഇതില്‍ ബാക്കിയുള്ള മൊബൈല്‍ ഫോണ്‍ മുഴുവന്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ റീസൈക്ലിങ്ങിലൂടെ ലഭിക്കുന്ന വസ്തുക്കള്‍ എന്തൊക്കെയാണെന്നറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും. സ്വര്‍ണ്ണം, വെള്ളി, പലേഡിയം, കോപ്പര്‍ എന്നിവയാണ് സെല്‍ഫോണ്‍ റീസൈക്ലിങ്ങിലൂടെ ലഭിക്കുന്നത്.

* വാട്ടര്‍ പേപ്പര്‍, പ്ലാസ്റ്റിക് ബോട്ടില്‍, എന്നിവയെ അപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ റീസൈക്ലിങ്ങിന് ചുരുങ്ങിയ സ്ഥലം മതി. കൂടാതെ മറ്റ് വെയ്‌സ്റ്റുകളെക്കാള്‍ മൂല്യവും ഇവയ്ക്കാണ്.

* ഇന്റര്‍നെറ്റ് ഉപയോഗിച്ച് റീസൈക്ലിങ് കമ്പനികളുടെ വില വിവരപ്പട്ടികയില്‍ നിന്നും നിങ്ങള്‍ക്കനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുത്ത് കച്ചവടം ഉറപ്പിക്കാം.

* റീസൈക്ലിങ് മെറ്റീരിയല്‍സിന് ഷിപ്പിങ് ചാര്‍ജ്ജ് ഇല്ലാത്തതിനാല്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളും അവയുടെ ലിസ്റ്റും നല്‍കിയാല്‍ യാതൊരു ചിലവുമില്ലാതെ ഇവ കമ്പനിക്ക് എത്തിക്കാം.

* ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍ തരപ്പെടുത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. വീടുകളില്‍ നിന്ന് ശേഖരിക്കുകയോ പരസ്യം ചെയ്യുകയോ ചെയ്താല്‍ വലിയ ബുദ്ധിമുട്ടില്ലാതെ മൊബൈല്‍ ഫോണ്‍ ലഭിക്കും.

* മൊബൈല്‍ ഫോണ്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചാല്‍ മുകളില്‍ പറഞ്ഞ ജോലി കുറച്ച് കൂടി എളുപ്പമാവും.

എങ്ങനെ ഒരു സെല്‍ഫോണ്‍ റീസൈക്ലിങ് കമ്പനി തുടങ്ങാം?

റീസൈക്കിള്‍ നടത്താന്‍ ധാരാളം മൊബൈല്‍ ഫോണുകള്‍ സംഘടിപ്പിച്ച് വീട്ടിലിരുന്നാല്‍ ആരും വരില്ല. റീസൈക്ലിങ് കമ്പനിയെ കണ്ടുപിടിച്ച് അവരുമായി ബിസിനസ്സ് ഉറപ്പിക്കണം.

ഇനി എങ്ങനെ ഒരു സെല്‍ഫോണ്‍ റീസൈക്ലിങ് ബിസ്സിനസ്സ് തുടങ്ങാം എന്ന് നോക്കാം,

സെല്‍ഫോണ്‍ റീസൈക്ലിങ്ങിന് ആദ്യം വേണ്ടത് സെല്‍ഫോണ്‍ ആണല്ലോ, അത്‌കൊണ്ട് തന്നെ മൊബൈലിനെ കുറിച്ച് അറിയേണ്ട ഏറ്റവും ചെറിയ വിവരം വരെ ശേഖരിക്കുകയാണ് ആദ്യപടി. ബിസ്സിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും ബുദ്ധിമുട്ടേറിയതുമായ ജോലിയാണിത്.

സാമ്പത്തികലാഭം, പ്രകൃതിസൗഹാര്‍ദ്ദം എന്നൊക്കെ കേട്ട് ചാടിപ്പുറപ്പെട്ടാല്‍ എന്താണുണ്ടാവുകയെന്നത് പറയേണ്ടതില്ലല്ലോ. സെല്‍ഫോണിന്റെ ഗുണമേന്മ, കാലാവധി എന്നിവയെകുറിച്ചെല്ലാം സാമാന്യമായ അവബോധമുണ്ടാക്കുകയാണ് വേണ്ടത്.

മൊബൈല്‍ ഫോണുകള്‍ ശേഖരിക്കാന്‍ വേണ്ട വാഹനം ആദ്യം തന്നെ തയ്യാറാക്കണം. സ്വന്തം വാഹനമോ വാടകക്കോ ഇത് സംഘടിപ്പിക്കാം. അതല്ലെങ്കില്‍ അവസാന നിമിഷം വാഹനം അന്വേഷിച്ചുള്ള ഓട്ടമാവും.

റീസൈക്കിള്‍ നടത്താന്‍ ധാരാളം മൊബൈല്‍ ഫോണുകള്‍ സംഘടിപ്പിച്ച് വീട്ടിലിരുന്നാല്‍ ആരും വരില്ല. റീസൈക്ലിങ് കമ്പനിയെ കണ്ടുപിടിച്ച് അവരുമായി ബിസിനസ്സ് ഉറപ്പിക്കണം. ഇതിനായി ഇന്റര്‍നെറ്റിന്റെ സഹായം തേടാം. ധാരാളം റീസൈക്ലിങ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. യാത്രാ സൗകര്യത്തിന് ഏറ്റവും അടുത്തുള്ള കമ്പനിയുമായി ബന്ധപ്പെടുന്നതാണ് നല്ലത്. ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ കബളിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്‍കൂട്ടി മനസ്സിലാക്കി വേണം ഓരോ കാര്യവും ചെയ്യാന്‍.

എവിടെ നിന്നൊക്കെയാണ് മൊബൈല്‍ ഫോണ്‍ ശേഖരിക്കേണ്ടതെന്ന് ആദ്യമേ തീരുമാനിക്കണം. ഇത് അവസാനനിമിഷത്തെ ആശയക്കുഴപ്പം ഒഴിവാക്കും.

ഇത് ഒരു പാര്‍ട്ട് ടൈം ബിസ്സിനസ്സോ ചെറുകിട വ്യവസായമോ ആക്കി ചെയ്യാവുന്നതാണ്. അതിനാല്‍ ചെറുകിട വ്യവസായമായി രജിസ്റ്റര്‍ ചെയ്ത് ബിസ്സിനസ്സ് ചെയ്യുന്നതാവും നല്ലത്. ഇത് നിങ്ങളുടെ സാമിപ്യം മറ്റ് കമ്പനികള്‍ക്ക് മനസ്സിലാക്കുന്നതിനും വിശ്വാസ്യതക്കും സഹായിക്കും.

കമ്പനിയുണ്ടാക്കി ചുമ്മാ ഇരുന്നാല്‍ കാര്യം നടക്കില്ല. ഇനി വേണ്ടത് നമ്മുടെ കമ്പനിക്കാവശ്യമായ പബ്ലിസിറ്റി നല്‍കലാണ്. ഇത് കാര്യക്ഷമമായി ചെയ്താല്‍ ബിസ്സിനസ്സ് പാതി വിജയിച്ചു എന്ന് പറയാം.

ഇനി ധൈര്യമായി ഒരു റീസൈക്ലിങ് ബിസ്സിനസ്സ് തുടങ്ങുന്നതിന് കുറിച്ച് ആലോചിച്ചോളൂ. സ്വന്തം കഴിവിനും ആത്മാര്‍ത്ഥതയ്ക്കുമനുസരിച്ച് നിങ്ങളുടെ ബിസിനസ്സ് വളരും. കൂട്ടത്തില്‍ നമ്മുടെ ഭൂമിക്ക് വേണ്ടി ചെയ്യുന്ന ഒരു നല്ല കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യവും.