എഡിറ്റര്‍
എഡിറ്റര്‍
സച്ചിന്‍-കാംബ്ലി കൂട്ടുകെട്ടിന്റെ റെക്കോഡ് രേഖകള്‍ കത്തിച്ചു
എഡിറ്റര്‍
Thursday 28th February 2013 12:56am

മുംബൈ: 25 വര്‍ഷം മുമ്പ് 1988 ഫിബ്രവരി 24ന് സച്ചിന്‍ തെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും ചേര്‍ന്ന് സ്ഥാപിച്ച 664 റണ്‍സിന്റെ കൂട്ടുകെട്ട് രേഖകള്‍ കത്തിച്ചു.

Ads By Google

ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ സെന്റ് സേവ്യേഴ്‌സിനെതിരെ ശാരദാശ്രം സ്‌കൂളിനുവേണ്ടിയാണ് സച്ചിന്‍ കാംബ്ലി കൂട്ടുകെട്ട് പിറന്നത്.

മത്സരത്തിന്റെ ഔദ്യോഗിക സ്‌കോര്‍ഷീറ്റാണ് മുംബൈ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ (എം.എസ്.എസ്.എ.) അധികൃതര്‍ കത്തിച്ചുകളഞ്ഞത്.

അതിനുള്ള കാരണം ഇത്രയേയുള്ളൂ. കടലാസുകള്‍ ശേഖരിച്ചുവെക്കാന്‍ സ്ഥലമില്ലാത്തതാണ് രേഖകള്‍ കത്തിച്ചുകളയാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

പഴയ രേഖകള്‍ കൂട്ടിയിട്ട് കത്തിച്ച കൂട്ടത്തിലാണ് ക്രിക്കറ്റിന്റെ ദൈവമായ മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ വരവ് ചരിത്രത്തില്‍ രേഖപ്പെടുത്തിയ  രേഖപ്പെടുത്തിയ സ്‌കോര്‍ ഷീറ്റും അവര്‍ ചാമ്പലാക്കിയത്.

സച്ചിനും കാംബ്ലിയും ചേര്‍ന്ന റെക്കോഡ് 2007ല്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ താരങ്ങളായ മനോജ് കുമാറും മുഹമ്മദ് ഷൈബാസും ചേര്‍ന്ന് (721 റണ്‍സ്) തകര്‍ത്തിരുന്നു. ഔദ്യോഗിക സ്‌കോര്‍ ഷീറ്റും ചാമ്പലായതോടെ, വലിയൊരു ചരിത്രത്തിന് രേഖകളും നഷ്ടമായി.

Advertisement