എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
എഡിറ്റര്‍
Monday 11th November 2013 5:38pm

money2

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ സമര്‍പ്പിച്ചു.

ധനമന്ത്രി കെ.എം മാണിയാണ് മന്ത്രിസഭയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചത്. അടുത്ത    മന്ത്രിസഭായോഗത്തില്‍ നിര്‍ദ്ദേശം പരിഗണിക്കും.

ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിലൂടെ 1600 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാകാന്‍ പോകുന്നത്.

2013 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നിലവില്‍ വരും. യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിന് ശേഷം അഞ്ചാം തവണയാണ് ക്ഷാമബത്ത വര്‍ധിപ്പിക്കുന്നത്.

Advertisement