എഡിറ്റര്‍
എഡിറ്റര്‍
വെണ്ടക്ക കിച്ചടി
എഡിറ്റര്‍
Thursday 21st November 2013 10:50pm

vendakka-kichadi

കിച്ചടിയും പച്ചടിയുമൊന്നും സ്വന്തം കൈ കൊണ്ട് ഉണ്ടാക്കി കഴിക്കാന്‍ യോഗമില്ലെന്നോര്‍ത്ത് വിഷമിക്കാറുണ്ടോ? എങ്കില്‍ ആ വിഷമം അങ്ങ് മറന്നേക്കൂ…

ചേരുവകള്‍

1. വെണ്ടക്ക (ചെറുതായി വട്ടത്തില്‍ അരിഞ്ഞത്)-500 ഗ്രാം
പച്ചമുളക് (നീളത്തില്‍ കീറിയത്)- 8 എണ്ണം
സവാള (ചെറിയതായി അരിഞ്ഞത്)-1 എണ്ണം
2. നാളികേരം (നന്നായി അരച്ചത്)- 1/2 മുറി
3. ഇഞ്ചി (ചതച്ചത്)- ചെറുത്
വെളുത്തുള്ളി (ചതച്ചത്)- 10 അല്ലി
4. കരിവേപ്പില- ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
ചുവന്നുള്ളി (വട്ടത്തില്‍ അരിഞ്ഞത്)- 5 എണ്ണം
എണ്ണ- 4 ടീസ്പൂണ്‍
5. ജീരകം-1 ടീസ്പൂണ്‍
മല്ലി പൊടി- 3 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരച്ച നാളികേരത്തിന്‍ അഞ്ചാം ചേരുവ ഇട്ട് വീണ്ടും അരച്ചതിനുശേഷം മാറ്റിവെക്കുക.

ചൂടായ എണ്ണയില്‍ കടുകും കരിവേപ്പിലയും ചുവന്നുള്ളിയും  ഇട്ട് പൊട്ടിച്ചതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ഒന്നാമത്തെ ചേരുവ ഇട്ട് ഇളക്കുക.

വെണ്ടക്ക ബ്രൗണ്‍ നിറമായികഴിഞ്ഞാല്‍ മൂന്നാം ചേരുവ ഇട്ട് ഇളക്കുക.

രണ്ടു മിനിട്ടുകള്‍ കഴിഞ്ഞ് അരച്ചു വച്ച രണ്ടും അഞ്ചും ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക.

അരക്കപ്പ് വെള്ളം ചേര്‍ത്ത് ചെറുതീയില്‍ രണ്ടു മിനിട്ട് ചൂടാക്കി വാങ്ങി ഉപയോഗിക്കാം.

Advertisement