എഡിറ്റര്‍
എഡിറ്റര്‍
വഴുതനങ്ങ മസാല
എഡിറ്റര്‍
Thursday 30th January 2014 12:47am

vazuthananga

ആന്ധ്രയിലെ ഒരു പ്രധാന വിഭവമാണ് വഴുതനങ്ങ മസാല. വഴുതനങ്ങ വച്ച് മെഴുക്കുപുരട്ടി മാത്രം ഉണ്ടാക്കി കഴിക്കുന്നവര്‍ക്ക് ഒരു ചെയ്ഞ്ചിന് ഇതും ഒന്ന് പരീക്ഷിക്കാവുന്നതാണ്.

ചേരുവകള്‍

ഉണ്ട വഴുതനങ്ങ (ചെറുത്)- അര കിലോ
കപ്പലണ്ടി-  75 ഗ്രാം
എള്ള് – ഒരു നുള്ള്
സവാള-  രണ്ടെണ്ണം
പച്ചമുളക്- 3
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – ഒരു ടീ സ്പൂണ്‍
തേങ്ങ ചിരകിയത് – രണ്ട് വലിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-  പാകത്തിന്
മുളകുപൊടി-  പാകത്തിന്
ഗരം മസാല-  ഒരു ടീസ്പൂണ്‍
ജീരകം-  അര ടീസ്പൂണ്‍
ശര്‍ക്കര – തീരെ ചെറിയ ഒരു കഷ്ണം
പുളി-  ഒരു നെല്ലിക്കാ വലുപ്പത്തില്‍
വറുക്കാനുള്ള കടുക്, മുളക്, കറിവേപ്പില- ആവശ്യത്തിന്
എണ്ണ (വെളിച്ചെണ്ണയൊഴികെ) –  ആവശ്യത്തിന്
ഉപ്പ് -പാകത്തിന്
മല്ലിയില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം

കപ്പലണ്ടിയും എള്ളും വെവ്വേറെ വറുത്തശേഷം തരുതരുപ്പായി പൊടിച്ചുവയ്ക്കുക.

വഴുതനങ്ങയുടെ ഞെട്ട് മാറ്റിയശേഷം, ഞെട്ടുഭാഗം വിട്ടുപോരാത്ത രീതിയില്‍ നാലാക്കി മുറിക്കുക.

ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ എണ്ണയൊഴിച്ച് വഴുതനങ്ങയിട്ട് ചെറുതീയില്‍ നന്നായി വഴറ്റുക. അടച്ചു വച്ചാല്‍ ഉള്‍ഭാഗം നന്നായി വെന്തുകിട്ടുകയും ചെയ്യും. എല്ലാ വശവും മൊരിയാനായി ഇടയ്ക്കിടെ അടപ്പുമാറ്റി തിരിച്ചും മറിച്ചുമിടണം. നന്നായി മൊരിഞ്ഞ് ബ്രൗണ്‍ നിറമാവണം.

വഴറ്റിയ വഴുതനങ്ങ മാറ്റിയശേഷം അതേ പാനില്‍ എണ്ണയൊഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുക്കുക. ഇതിലേക്ക് ജീരകം ചേര്‍ത്ത് മൂത്തമണം വന്നാല്‍ സവാള ചെറുതായി അരിഞ്ഞതും പച്ചമുളക് നീളത്തിലരിഞ്ഞതും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് വഴറ്റുക. ഒരുവിധം വഴണ്ടു വരുമ്പോള്‍ തേങ്ങയും ഇട്ടിളക്കുക.

അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കിയശേഷം പുളി പിഴിഞ്ഞെടുത്ത വെള്ളവും പാകത്തിന് ഉപ്പും ശര്‍ക്കരയും ചേര്‍ക്കുക.

അതിനുശേഷം കപ്പലണ്ടി-എള്ള് മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

അവസാനം വഴറ്റിവച്ചിരിക്കുന്ന വഴുതനങ്ങയും ചേര്‍ത്തിളക്കുക.

എല്ലാം കൂടി നന്നായി യോജിച്ച്, മൊരിഞ്ഞുകിട്ടാനായി ചെറുതീയില്‍ കുറച്ചുനേരം കൂടി വയ്ക്കുക. വാങ്ങുന്നതിനു മുമ്പ് മല്ലിയില പൊടിയായി അരിഞ്ഞത് ചേര്‍ക്കുക.

Advertisement