എഡിറ്റര്‍
എഡിറ്റര്‍
ഉപ്പുമാങ്ങാ അച്ചാര്‍
എഡിറ്റര്‍
Friday 10th January 2014 1:57am

uppumanga-achar

ഉപ്പും പുളിയും എരിവും മലയാളിയ്ക്ക് എന്നും പ്രിയങ്കരമായ രുചികള്‍ തന്നെയാണ്. ഉപ്പിലിട്ടതിനും ആരാധകര്‍ ഏറെയാണ്. ഉപ്പിലിട്ട മാങ്ങ നമ്മളില്‍ ചിലരൊക്കെ അച്ചാറാക്കി കഴിയ്ക്കാറുണ്ട്. എന്നാല്‍ ആ ശീലമില്ലാത്ത ഭക്ഷണപ്രേമികളെ പരിചയപ്പെടുത്തുകയാണ്- ഉപ്പുമാങ്ങാ അച്ചാര്‍.

ചേരുവകള്‍

ഉപ്പിലിട്ട മാങ്ങ- രണ്ടെണ്ണം. (നന്നായി അലിഞ്ഞതാണെങ്കില്‍ അത്രയും നല്ലത്.)
മുളകുപൊടി- നാല് ചെറിയ സ്പൂണ്‍
വറ്റല്‍ മുളക്- ഒന്ന് (ആവശ്യമെങ്കില്‍)
കറിവേപ്പില-നാലഞ്ച് ഇല
വെളിച്ചെണ്ണ-മൂന്ന് ചെറിയ സ്പൂണ്‍
വെളുത്തുള്ളി- (ആവശ്യമെങ്കില്‍ മാത്രം)
കടുക്- ഒരു സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിയ്ക്കുക. കറിവേപ്പില ചേര്‍ക്കുക. വറ്റല്‍ മുളക് ചേര്‍ക്കുന്നുണ്ടെങ്കില്‍ മുറിച്ച് ചേര്‍ക്കുക.

വെളുത്തുള്ളി ചേര്‍ക്കുക. നന്നായി മൂപ്പിക്കുക. ഇനി മുളക് പൊടി ചേര്‍ക്കാം. മുളക് പൊടി ഒന്നു ചൂടാവുമ്പോള്‍ മാങ്ങ നുറുക്കിയത് ചേര്‍ക്കാം. ഇനി വാങ്ങി വെയ്ക്കാം. ഉപ്പുമാങ്ങ അച്ചാര്‍ റെഡിയായി കേട്ടോ.

Advertisement