എഡിറ്റര്‍
എഡിറ്റര്‍
ഉണ്ണിപ്പിണ്ടി തോരന്‍
എഡിറ്റര്‍
Wednesday 6th November 2013 5:36pm

vazakkoombu-thoran

പ്രായമായവര്‍ക്കൊക്കെ എപ്പോഴും പരാതിയാണ്. പുതിയ തലമുറ പഴയ വിഭവങ്ങളെയെല്ലാം മറക്കുന്നുവെന്ന്. ആ പരാതി തീര്‍ക്കാന്‍ ഇന്ന് ഒരു പഴയ കാല വിഭവം ഉണ്ടാക്കാം.

ചേരുവകള്‍
1. വാഴപ്പിണ്ടിയുടെ പുറംഭാഗം അടര്‍ത്തിക്കളഞ്ഞ് ഉള്ളിലുള്ള പിണ്ടി ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് ഈര്‍ക്കില്‍ കൊണ്ടോ മുള്ളുകൊണ്ടോ അതിന്റെ നൂലും വെള്ളവും വാറ്റിക്കളഞ്ഞത്- രണ്ട് കപ്പ്
2. തേങ്ങ- ഒരു മുറി
3. മഞ്ഞള്‍-1 ടീസ്പൂണ്‍
4. മുളകുപൊടി- 2 ടീസ്പൂണ്‍
5. വെളിച്ചെണ്ണ, കടുക്- ആവശ്യത്തിന്
6. ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മുറി തേങ്ങ ചതച്ച് മഞ്ഞള്‍ , മുളക് , ഉപ്പ് , എന്നിവയിട്ട് ചതച്ചെടുക്കുക.വെളിച്ചെണ്ണ മൂപ്പിച്ച് കടുക് വറുത്ത് അതിലേക്ക് ഉണ്ണിപ്പിണ്ടിയും തേങ്ങ ചതച്ചതും ചേര്‍ത്ത് വേവിച്ചെടുക്കുക.

Advertisement