എഡിറ്റര്‍
എഡിറ്റര്‍
താള് കറി
എഡിറ്റര്‍
Friday 31st January 2014 10:28pm

thal-kari

തകരക്കറിയെ കുറിച്ച് നമ്മള്‍ മുമ്പ് പറഞ്ഞു. ഇത് താള് കറി. താളും തകരയുമൊക്കെ പഴയ കാലത്തിന്റെ മാത്രം കറികളാവുകയാണ്. മനസു വച്ചാല്‍ ഇവയൊക്കെ നമുക്ക് നമ്മുടെ കാലത്തിന്റെ കറികളുമാക്കാം.

ചേരുവകള്‍

ചേമ്പിന്‍ തണ്ട് ചെറുതായി അരിഞ്ഞത് -ഒരു തണ്ട്
അരച്ച തേങ്ങ -ഒരു മുറി
ജീരകം- ഒരു നുള്ള്
വെളുത്തുള്ളി- അഞ്ചോ ആറോ അല്ലി
മുളകു പൊടി- അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
കുടമ്പുളി – പുളിയ്ക്കനുസരിച്ച് (കുറവാണ് രുചി)
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ചേമ്പിന്‍ തണ്ട് നന്നായരിഞ്ഞ് ഉപ്പിട്ട് വേവിച്ച് വെള്ളം ഊറ്റുക. ഇതിലേക്ക് ഒരു കഷ്ണം കുടമ്പുളിയിടുക.

ജീരകം, വെളുത്തുള്ളി, മുളകു പൊടി, മഞ്ഞള്‍ പൊടി ബാക്കി ചേരുവകള്‍ അരച്ചത് ചേര്‍ത്ത് തിളപ്പിക്കുക. ശേഷം കടുക് വറുത്തിട്ട് വാങ്ങിവെക്കാം.

Advertisement