Categories

തക്കാളി സൂപ്പ്

thakkali-soup

തക്കാളി ചട്‌നിയും ചമ്മന്തിയുമൊക്കെ നമ്മള്‍ ഇടക്കിടെ ഒന്നു പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാല്‍ തക്കാളി സൂപ്പ് അത്ര തന്നെ പരിചിതമല്ല…. ഇതാ, ഒന്നു പരിചയപ്പെട്ടു നോക്കൂ….

ചേരുവകള്‍

നന്നായി പഴുത്ത തക്കാളി- 4 എണ്ണം
വെളുത്തുള്ളി- 4 അല്ലി
ബീറ്റ്‌റൂട്ട്- ഒരു ചെറിയ കഷ്ണം
വെണ്ണ- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്- പാകത്തിന്
പഞ്ചസാര -ഒരു നുള്ള്
കുരുമുളകു പൊടി – ആവിശ്യത്തിന്
ഫ്രഷ് ക്രീം -1 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍ പൊടി- 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു കുക്കറില്‍ വെണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി നുറുക്കിയ വെളുത്തുള്ളിയും ചേര്‍ക്കുക.

പിന്നീട് തക്കാളി, ബീറ്റ്‌റൂട്ട്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് പാത്രം അടച്ച് രണ്ട് വിസില്‍ വരുന്നതു വരെ വേവിക്കുക.

പിന്നീട് കുക്കര്‍ തുറന്ന് വെന്ത തക്കാളിയില്‍ നിന്നും അതിന്റെ തൊലി അടര്‍ത്തിമാറ്റുക.

തക്കാളി തണുത്തു കഴിഞ്ഞാല്‍ ഒരു മിക്‌സിയിലേക്ക് മാറ്റി നന്നായി ബ്ലെന്‍ഡ് ചെയ്യുക.

ഈ മിശ്രിതം ഒരു പാത്രത്തിലെക്കു അരിച്ചു മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് 45 മിനുട് ചൂടാക്കുക.

കോണ്‍ഫ്‌ളവര്‍ പൊടി 1 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ലയിപ്പിച്ച് തിളയ്ക്കൂന്ന മിശ്രിതത്തിലേക്കു ഒഴിക്കുക. പാത്രം ഇറക്കി വെച്ച് ആവശ്യത്തിന് കുരുമുളകു പൊടി ചേര്‍ക്കുക. വിളമ്പുന്ന സമയത്തു അല്‍പം ക്രീമും ചേര്‍ക്കാം.

Tagged with: