എഡിറ്റര്‍
എഡിറ്റര്‍
തൈര് ലസ്സി
എഡിറ്റര്‍
Saturday 15th March 2014 12:21am

thairu-lessi

ലസ്സി നല്ലൊരു വേനല്‍ പാനീയമാണ്. വേനല്‍ച്ചൂടില്‍ അല്‍പം തൈര് എന്നും അകത്ത് ചെല്ലുന്നത് നല്ലതാണെന്ന് അമ്മമാര്‍ പറയാറുണ്ട്. ലസ്സിയാക്കിയാണെങ്കില്‍ തൈര് വ്യത്യസ്തമായി കഴിച്ചുവെന്നുമാവാം.

ചേരുവകള്‍

തൈര്- ഒരുകപ്പ് (നന്നായടിച്ചത്)
ഐസ് വാട്ടര്‍- ഒന്നരക്കപ്പ്
ജീരകം വറുത്ത് പൊടിച്ചത് – അര ടീസ്പൂണ്‍
കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഇഞ്ചി  ചതച്ചത്- ഒരു ചെറിയ കഷ്ണം
ഐസ് കട്ട-  നാലഞ്ചെണ്ണം (പൊട്ടിച്ചത്)

തയ്യാറാക്കുന്ന വിധം

തൈര്, ഐസ് വാട്ടര്‍, ജീരകം, കുരുമുളക്, ഉപ്പ്, ഇഞ്ചി എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഇത് അരിച്ചതിനുശേഷം ഐസ്‌കട്ടകള്‍ പൊട്ടിച്ചത് ചേര്‍ത്ത് തണുപ്പിച്ച് ഗ്ലാസുകളിലേക്ക് പകരാം.

Advertisement