Categories

പെപ്പര്‍ ചിക്കന്‍

pepper-chicken

കുരുമുളകിന്റെ രുചി നമ്മള്‍ മലയാളിയ്ക്ക് മറക്കാന്‍ പറ്റില്ലല്ലോ! കുരുമുളകിലാണല്ലോ പറങ്കികള്‍ പോലും വീണത്. ഇന്ന് കുരുമുളക് ചിക്കന്‍….. അതെ… നമ്മള്‍ ഹോട്ടലില്‍ നിന്ന് വാങ്ങി ആവോളം കഴിക്കുന്ന പെപ്പര്‍ ചിക്കന്‍… അതിന്റെ രുചിക്കൂട്ടാണ് പറയുന്നത്.

ചേരുവകള്‍

ചിക്കന്‍- അര കിലോ
തൈര്-  രണ്ട് വലിയ സ്പൂണ്‍
ഇഞ്ചി (ചതച്ചത്) – ഒരു കഷണം
വെളുത്തുള്ളി (ചതച്ചത്) – നാല് അല്ലി)
മല്ലിപ്പൊടി – 3 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-  4 ടീസ്പൂണ്‍
വെളിച്ചെണ്ണ – അരക്കപ്പ്
ചുവന്നുള്ളി -(മുറിച്ചത്) 12 എണ്ണം)
കറിവേപ്പില – 2 തണ്ട്
സോയാസോസ്- 2 ടീസ്പൂണ്‍
തക്കാളി സോസ് – 2 ടീസ്പൂണ്‍
കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) – ഒരു ടേബിള്‍സ്പൂണ്‍
മല്ലിയില ( അരിഞ്ഞത്)  -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഷ്ണങ്ങളാക്കിയ ചിക്കന്‍ ചൂടുവെള്ളത്തിലും പച്ചവെള്ളത്തിലും നല്ലതുപോലെ കഴുകിയെടുക്കുക. തൈര്, ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കുഴച്ച് ചിക്കന്‍ കഷണങ്ങളില്‍ പുരട്ടി രണ്ടു മണിക്കൂര്‍ വയ്ക്കുക.

ഇത് അല്‍പം വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് എണ്ണയൊഴിച്ച് ചൂടായാല്‍ ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് മൂത്തുവരുമ്പോള്‍ തരുതരുപ്പായി പൊടിച്ച കുരുമുളക് പൊടിയും ചേര്‍ക്കുക.

സോയാ സോസും തക്കാളി സോസും ചിക്കനും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. മല്ലിയില തൂകി ഇറക്കിവയ്ക്കുക. പെപ്പര്‍ ചിക്കന്‍ തയ്യാര്‍.

Tagged with: