എഡിറ്റര്‍
എഡിറ്റര്‍
പഴ പ്രഥമന്‍
എഡിറ്റര്‍
Sunday 5th January 2014 5:21pm

pazam-prathaman

ഒരുപാട് നാളായല്ലോ ഒരു പായസമൊക്കെ കഴിച്ചിട്ട്. ഇന്നൊരു പായസമാവാം. വെറും പായസമല്ല. പഴം വച്ച് നല്ലൊരു പ്രഥമന്‍ തന്നെയാവാം.

ചേരുവകള്‍

പഴുത്ത നേന്ത്രപ്പഴം- കാല്‍ കിലോ
തേങ്ങ- ഒന്ന്
ശര്‍ക്കര -കാല്‍ കിലോ
നെയ്യ്-  ഇരുന്നൂറ് ഗ്രാം
ഉണങ്ങിയ തേങ്ങ-  ചെറിയ കഷ്ണങ്ങളാക്കിയത്
ഏലക്കായ് – അഞ്ചെണ്ണം
ചുക്ക് -ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങ പിഴിഞ്ഞ് പാല് എടുക്കണം. ഒന്നാം പാലും രണ്ടാം പാലും എടുത്ത് മാറ്റി വെയ്ക്കുക. പഴുത്ത നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കി ആവിയില്‍ വെച്ച് വേവിച്ചു മിക്‌സിയില്‍ അടിച്ചെടുക്കുക.

പിന്നെ അതിനെ രണ്ടാം പാലില്‍ ചേര്‍ത്ത് ഇളക്കുക. കുറച്ചു നെയ്യും ചേര്‍ക്കുക. എന്നിട്ട് തീയുള്ള അടുപ്പില്‍ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക.

തിളച്ചു തുടങ്ങുമ്പോള്‍ ഉരുക്കിയ ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക.

ഒരു നുള്ള് ചുക്ക് പൊടിച്ചത് ചേര്‍ത്ത് വീണ്ടും ഇളക്കുക. അല്‍പം നെയ്യ് കൂടെ ചേര്‍ത്ത് ഇളക്കുക.

കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഉടനെ ഇറക്കി വെക്കുക.

ഉണങ്ങിയ തേങ്ങ വറുത്തെടുത്തതും ഏലക്കായ പഞ്ചസാര ചേര്‍ത്ത് പൊടിച്ചെടുത്തതും പായസത്തില്‍ ചേര്‍ത്ത് പത്ത് മിനിറ്റ് അടച്ചുവെച്ചു കഴിഞ്ഞു ചെറു ചൂടോടെ ഉപയോഗിക്കാം.

Advertisement