എഡിറ്റര്‍
എഡിറ്റര്‍
ഒറോട്ടി
എഡിറ്റര്‍
Saturday 25th January 2014 3:54pm

orotti

ഒറോട്ടിയെ കുറിച്ച് മലബാറുകാര്‍ക്ക് കൂടുതല്‍ പറഞ്ഞു തരേണ്ടതില്ലെന്ന് തോന്നുന്നു. എന്നാല്‍ തെക്കര്‍ക്ക് ഒറോട്ടി പരിചിതമായ ഒരു അപരിചിത വിഭവമാണ്. കൂടുതലൊന്നും പറയാതെ ഒറോട്ടിയുടെ പരമ്പരാഗത രുചിക്കൂട്ട് വിളമ്പാം.

ചേരുവകള്‍

പൊന്നി അരി – 4 കപ്പ്
പച്ചരി – 1 കപ്പ്
തേങ്ങാപ്പാല്‍ – ഒരു വലിയ തേങ്ങയുടെ ഒന്നാം പാല്‍
ഏലക്കായ പൊടിച്ചത് – അര ടീസ്പൂണ്‍
നെയ്യ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം

പൊന്നിയരിയും പച്ചരിയും അരികളും ചേര്‍ത്ത് വെള്ളത്തിലിട്ട് കുതിര്‍ത്ത് ഒരു ദിവസം വച്ച ശേഷം കഴുകി അരിച്ചെടുക്കുക.

ഇതില്‍ ആവശ്യത്തിന് ഉപ്പും ഏലയ്ക്കാപൊടിയും രണ്ടാം പാലും ചേര്‍ത്ത് മിക്‌സിയില്‍ നന്നായരച്ചു വയ്ക്കുക.

ഇതില്‍ ഒന്നാം പാല്‍ ഒഴിച്ച് നന്നായി യോജിപ്പിക്കുക. ശേഷം ഇഡ്ഡലിപ്പാത്രത്തിലോ സ്റ്റീമറിലോ കുറച്ചു വെള്ളമൊഴിച്ച് ഇതില്‍ തട്ടുവച്ച് നെയ് തടവിയ ഒരു പ്ലേറ്റ് വച്ച് അതില്‍ നല്ല അയഞ്ഞ പരുവത്തിലായ ഈ മാവൊഴിച്ച് അടച്ചു വേവിക്കുക.

മുകളിലും നെയ്യൊഴിക്കുക. വീണ്ടും തുറന്ന് അരിക്കൂട്ട് ഒഴിച്ച് അടച്ചു വേവിക്കുക. ഇങ്ങനെ മാവ് തീരുംവരെ ചെയ്ത് 20 മിനിറ്റ് കൂടി വേവിച്ച് വാങ്ങുക.

ആറിയ ശേഷം പാത്രത്തില്‍ നിന്നും ഇളക്കിയെടുത്ത് കഷണങ്ങളാക്കി മുറിക്കുക.

Advertisement