എഡിറ്റര്‍
എഡിറ്റര്‍
വെജിറ്റബിള്‍ പുലാവ്
എഡിറ്റര്‍
Tuesday 30th September 2014 6:12pm

ricepulav

ഉച്ചയൂണിന് എന്തെങ്കിലും സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ വെജിറ്റബിള്‍ പുലാവ് റെസിപി.

ചേരുവകള്‍

ബസുമതി അരി        –  1 കപ്പ്
ബീന്‍സ്                  – 10 എണ്ണം
ഗ്രീന്‍പീസ്             – 1/2 കപ്പ്
ക്യാരറ്റ്                  -2 എണ്ണം
ഉരുളക്കിഴങ്ങ്             – 2 എണ്ണം
സവാള                 – 2 എണ്ണം
തക്കാളി                 – 2 എണ്ണം
നെയ്യ്                 – 6 ടീസ്പൂണ്‍
കുരുമുളക് പൊടിച്ചത്    – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി             – ഒരു നുള്ള്
ഗ്രാമ്പൂ                 – 4
കറുവാപ്പട്ട             – 1 കഷണം
അണ്ടിപരിപ്പ്            – ആവശ്യത്തിന്
ഉണക്ക മുന്തിരി            – ആവശ്യത്തിന്
ഉപ്പ്                     – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ കഴുകി ചെറുതായി അരിയുക. പാന്‍ ചൂടാക്കി നെയ്യൊഴിച്ച് സവാള മൂപ്പിച്ച ശേഷം കുരുമുളക്, കറുവാപ്പട്ട, ഗ്രാമ്പൂ, എന്നിവ ചേര്‍ക്കുക. നന്നായി മൂപ്പിച്ച ശേഷം അരിഞ്ഞുവച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റി വെള്ളമൊഴിച്ച് തിളപ്പിക്കുക.

അതിലേക്ക് ബസുമതി അരി കഴുകി പാകത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിക്കുക. നന്നായി തിളച്ച് വെള്ളം വറ്റുന്നതുവരെ വേവിക്കുക.

Advertisement