എഡിറ്റര്‍
എഡിറ്റര്‍
ചീര സൂപ്പ്
എഡിറ്റര്‍
Sunday 21st September 2014 6:24pm

spinach

ഇന്നൊരു ഹെല്‍ത്തി സൂപ്പ് ആയോലോ? പോഷകസമ്പുഷ്ടമായ ചീരയുടെ രുചി വൈവിധ്യങ്ങളുമായി ചീര സൂപ്പ്

ചേരുവകള്‍

1. ചീര              -1 കപ്പ്
2. പരിപ്പ് വെന്ത വെള്ളം      -1 കപ്പ്
3. നെയ്യ്              -1 ടേബിള്‍ സ്പൂണ്‍
4. ചുവന്ന ഉള്ളി          -6 എണ്ണം
5. വെളുത്തുള്ളി          -3 എണ്ണം
6. ഉപ്പ്                – പാകത്തിന്
7. കുരുമുളകുപൊടി          – ഒരു നുള്ള്
തയ്യാാറാക്കുന്നവിധം

ചീരയും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വേവിച്ച് അരിച്ചെടുക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ  ചുവന്നുള്ളി ചേര്‍ത്ത് വഴറ്റുക. ശേഷം പരിപ്പ് വെന്ത വെള്ളം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ഇറക്കിവെക്കുക. ഹെല്‍ത്തി ചീര സൂപ്പ് റെഡി.

Advertisement