എഡിറ്റര്‍
എഡിറ്റര്‍
റൊട്ടിപ്പുട്ട്
എഡിറ്റര്‍
Thursday 22nd January 2015 6:38pm

recipe-01

റൊട്ടികൊണ്ട് ഒരടിപൊളി പുട്ടാണ് ഇന്നത്തെ വിഭവം. വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണിത്

ചേരുവകള്‍

റൊട്ടി- 6 എണ്ണം
തേങ്ങ ( ചിരകിയത്)- 1 കപ്പ്
വെള്ളം- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റൊട്ടി അരിക് മുറിച്ച് കുറച്ച് ഉപ്പുവെള്ളം ചേര്‍ത്ത് കൈകൊണ്ട് പൊടിക്കുക. പുട്ടുകുറ്റിയില്‍ തേങ്ങ ഇട്ടതിന് ശേഷം സാധാരാണ പുട്ട് ഉണ്ടാക്കുന്നത് പോലെ ഇടവേളയായി തേങ്ങയും റൊട്ടിപ്പൊടിയും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കാം. ചൂടോടെ കഴിക്കാം…

Advertisement