എഡിറ്റര്‍
എഡിറ്റര്‍
കുലുക്കി സര്‍ബത്ത്
എഡിറ്റര്‍
Friday 11th September 2015 12:11am

recipe-01

കുലുക്കി സര്‍ബത്താണ് ഇന്നത്തെ വിഭവം. എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഒരു വിഭവമാണിത്. വളരെ പെട്ടെന്ന് തയ്യാറാക്കാനും കഴിയും.

ചേരുവകള്‍

നാരങ്ങ- 1 എണ്ണം
പഞ്ചസാര സിറപ്പ്- 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 1 എണ്ണം
ഇഞ്ചി നീര്- 1/2 ടീസ്പൂണ്‍
കശകശ- 1/2 ടീസ്പൂണ്‍
സോഡാ- 1 ഗ്ലാസ്
ഐസ് പൊടിച്ചത്- 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു ജാറില്‍ പഞ്ചസാര സിറപ്പ് , സോഡാ എന്നിവ ഒഴിക്കുക. ഒരു നാരങ്ങ നാലായി മുറിച്ചു ചെറുതായി പിഴിഞ്ഞ് അത് ജാറില്‍ തന്നെ ഇടുക. ഇഞ്ചി നീര്, കശകശ, ഐസ് പൊടിച്ചത് എന്നിവയും ചേര്‍ത്ത് നന്നായി കുലുക്കുക . ഗ്ലാസില്‍ പകര്‍ന്ന ശേഷം ഉപയോഗിക്കാം.

Advertisement