എഡിറ്റര്‍
എഡിറ്റര്‍
ജിഞ്ചര്‍ ലെമണ്‍ ജൂസ്
എഡിറ്റര്‍
Friday 14th November 2014 3:17pm

ginger-lemon

ആരോഗ്യകരമായ ഒരു ജൂസ് ആണ് ജിഞ്ചര്‍ ലെമണ്‍. സ്‌കൂളില്‍ നിന്ന് തളര്‍ന്ന് വരുന്ന കുട്ടികള്‍ക്കും ജോലികഴിഞ്ഞ് വരുന്ന മുതിര്‍ന്നവര്‍ക്കും ഈ ജൂസ് വളരെ നല്ലതാണ്.

വയറിലെ അസുഖങ്ങള്‍ക്ക് ഇഞ്ചി കഴിക്കുന്നത് ഉത്തമമാണ്. ഇത് നേരിട്ടുകഴിക്കാന്‍ വളരെ ബുദ്ധിമുട്ടും ആണ്. ഈ ജൂസിലൂടെ നമുക്ക് അതിന് പരിഹാരം ഉണ്ടാക്കാം.

ചേരുവകള്‍

ഇഞ്ചി- വലിയ കഷണം
നാരങ്ങാ നീര്- മൂന്ന് ടേബിള്‍ സ്പൂണ്‍
പഞ്ചസാര- ആവശ്യത്തിന്
വെള്ളം- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ഇഞ്ചി ചതച്ച് അതിന്റെ നീര് എടുക്കുക. ഒരു കപ്പില്‍ തണുത്ത വെള്ളമെടുത്ത ശേഷം ഇഞ്ചി നീര് അതിലേക്ക് ചേര്‍ക്കുക.

ഇഞ്ചി നീര് വെള്ളത്തില്‍ നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് നാരങ്ങാ നീര് ചേര്‍ക്കുക. അതിലേക്ക് പഞ്ചസാര പൊടിച്ചത് ചേര്‍ത്ത ശേഷം നന്നായി യോജിപ്പിക്കുക.

മിശ്രിതം നന്നായി യോജിപ്പിച്ച ശേഷം ഐസ് ക്യൂബ്‌സും ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കാം.

Advertisement