എഡിറ്റര്‍
എഡിറ്റര്‍
കോക്കനട് ബര്‍ഫി
എഡിറ്റര്‍
Tuesday 9th September 2014 11:30pm

burfi-coco

മധുരപ്രിയര്‍ക്കായി നാവില്‍ കൊതിയുണര്‍ത്തുന്ന കോക്കനട് ബര്‍ഫി… ഒന്നു ട്രൈ ചെയ്ത് നോക്കിയാലോ?

ചേരുവകള്‍

ചിരവിയ തേങ്ങ    -1 കപ്പ്
പഞ്ചസാര            -1 കപ്പ്
അണ്ടിപരിപ്പ്        -ആവശ്യത്തിന്
നെയ്യ്            -1 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി        -ഒരു നുള്ള്
പച്ചകര്‍പ്പൂരം        -ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ അണ്ടിപരിപ്പ് വറുത്ത ശേഷം അതേ പാനില്‍ ചിരവിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കുക. പഞ്ചസാര അലിഞ്ഞ് സിറപ്പ് പരുവത്തിലാവുമ്പോള്‍ അണ്ടിപരിപ്പ്, നെയ്യ്, ഏലക്കാപ്പൊടി, പച്ചകര്‍പ്പൂരം എന്നിവ ചേര്‍ത്ത് ചെറുചൂടില്‍ ഇളക്കി എണ്ണമയമുള്ള പാത്രത്തിലേക്ക് മാറ്റിവെക്കുക. ചൂടോടെ തന്നെ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് വിളമ്പാം.

Advertisement