Categories

ഡെലീഷ്യസ് ചിക്കന്‍ മക്രോണി

macroni

സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിക്കുറുമ്പുകാര്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയാലോ? കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമാവുന്ന രുചിയില്‍ തയ്യാറാക്കാന്‍ ഒരു അടി പൊളി വിഭവം.

ചേരുവകള്‍

മക്രോണി         -300 ഗ്രാം
വെണ്ണ            – 3 ടേബിള്‍ സ്പൂണ്‍
സവാള             – 1 (കൊത്തിയരിഞ്ഞത്)
ചിക്കന്‍ എല്ലുമാറ്റിയത് -100 ഗ്രാം
ചീസ്             -100 ഗ്രാം
ചില്ലി സോസ്        – 200 മി ലി
പാല്‍             -300 മി ലി
കുരുമുളകുപൊടി     -1/2 ടീസ്പൂണ്‍
ഉപ്പ്                 – പാകത്തിന്

തയ്യാറാക്കുന്ന വിധം

മക്രോണി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക. വെണ്ണ ചൂടാക്കി ചിക്കനും സവാളയും ചേര്‍ത്ത് വഴറ്റുക. ചില്ലി സോസ് പാലില്‍ കലക്കി  ഒഴിച്ച് തിളയ്ക്കുന്നതുവരെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് ചീസ് കൂടി ചേര്‍ക്കുക. തീ കുറച്ച് സോസ് കട്ടിയാകുന്നതുവരെ ഇളക്കുക. ഇതില്‍ മക്രോണി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് യോജിപ്പിക്കുക.

ഡെലീഷ്യസ് ചിക്കന്‍ മക്രോണി തയ്യാര്‍…

Tagged with: