എഡിറ്റര്‍
എഡിറ്റര്‍
ഞണ്ട് വറ്റിച്ചത്
എഡിറ്റര്‍
Thursday 30th January 2014 11:58pm

njandu-kari-2

നോണ്‍ വെജ് ആണെങ്കില്‍ ഞണ്ട് കറി ഇഷ്ടപ്പെടാതിരിക്കാന്‍ തരമില്ല. ഞണ്ട് കറി ഇപ്പോള്‍ വളരെ സാധാരണയുമായി കഴിഞ്ഞു. ഇന്ന് തേങ്ങയും കുടമ്പുളിയും ഒക്കെയിട്ട് ഞണ്ട് വറ്റിക്കുന്നതിന്റെ രുചിക്കൂട്ടാണ് പങ്കു വെയ്ക്കുന്നത്.

ചേരുവകള്‍

ഞണ്ട്- 1കിലോ
മുളകുപൊടി- 5ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 3 ടേബിള്‍ സ്പൂണ്‍
ഇഞ്ചി- ചെറിയ കഷ്ണം ചതിച്ചത്
വെളുത്തുള്ളി- പത്ത് അല്ലി ചതച്ചത്
കുടമ്പുളി- ആവശ്യത്തിന്
തക്കാളി അരിഞ്ഞത്- 2എണ്ണം
തേങ്ങതിരുമ്മി പാതി ചതച്ചത്- പകുതി മുറി
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഞണ്ട് നന്നായി വൃത്തിയാക്കി എടുക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതക്കുക. മഞ്ഞള്‍, മുളകു പൊടി, മല്ലി പൊടി തക്കാളി അരിഞ്ഞത് എനിനവ ആവശ്യത്തിന് വെള്ളവും ഉപ്പും കുടമ്പുളിയും ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക.

ഇത് അടുപ്പില്‍ തീ കുറച്ചുവയ്ക്കണം. ഇത് നന്നായി തിളച്ചുവരുമ്പോള്‍ അതിലേയ്ക്ക് ഞണ്ട് ഇടുക. ഇത് നന്നായി വറ്റുന്നതുവരെ അടുപ്പില്‍ വയ്ക്കുക.

തേങ്ങ തിരുമ്മി പാതി ചതച്ചതിനൊപ്പം കറിവേപ്പിലയും ചേര്‍ത്ത് ഈ ഞണ്ടിലേക്ക് ഇടുക. വെള്ളം നന്നായി വെറ്റിയാല്‍ വാങ്ങിവയ്ക്കാം.

കുടമ്പുളിയുടെ രുചി ഇഷ്ടമല്ലാത്തവര്‍ തക്കാളി അധികം ഇട്ടാല്‍ മതി.

Advertisement