എഡിറ്റര്‍
എഡിറ്റര്‍
നെയ്പത്തിരി
എഡിറ്റര്‍
Saturday 1st March 2014 11:55pm

neypathiri

നല്ല നെയ്പത്തിരി ഒരിക്കല്‍ കഴിച്ചാല്‍ മതി.പിന്നെ മടി മറന്ന് താനെ ഉണ്ടാക്കിക്കോളും, ഉണ്ടാക്കാനിതാ രുചിക്കൂട്ട്…

ചേരുവകള്‍

അരിപ്പൊടി- ഒരു കപ്പ്
ചെറിയ ഉള്ളി- നാലെണ്ണം
ജീരകം- ഒരു നുള്ള്
എള്ള്- ഒരു സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
തേങ്ങ- അരമുറി (ചെറിയ തേങ്ങയുടെ)
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം അരിപ്പൊടി ഉപ്പ് ചേര്‍ത്ത് ചൂടുവെള്ളത്തില്‍ നന്നായി കുഴച്ചെടുക്കുക. ചെറുതായി അരിഞ്ഞ ഉള്ളിയും ജീരകവും എള്ളും തേങ്ങയും ചേര്‍ത്ത് ഒന്നു കൂടി കുവച്ചു പരുവമാക്കുക.

ഇനി മാവ് ഉരുട്ടിയെടുത്ത് എണ്ണ തൊട്ട് വട്ടത്തില്‍ പരത്തിയെടുക്കുക. വാഴയില്‍ പരത്തിയെടുക്കുന്നതാണ് ഉചിതം.

വാഴയിലയില്ലെങ്കില്‍ നല്ല കോട്ടണ്‍ തുണിയോ തോര്‍ത്തോ ആയാലും മതി. ശേഷം ചട്ടിയില്‍ എണ്ണയൊഴിച്ച് പത്തിരി ഓരോന്നായി വെയ്ക്കുക. നന്നായി മൂക്കുമ്പോള്‍ മറിച്ചിടാം. പാകമാവുമ്പോള്‍ വാങ്ങാം.

Advertisement