Categories

നാടന്‍ മത്തി തേങ്ങയരച്ചത്

mathikkari

നല്ല നാടന്‍ മത്തി കിട്ടിയാലും നാടന്‍ രീതിയില്‍ കറി വെക്കാന്‍ അറിയില്ലെങ്കില്‍ പിന്നെയെന്തു കാര്യം. ഇത് തേങ്ങയരച്ച നാടന്‍ വെപ്പാണ്. ഒന്നു ശ്രമിച്ചു നോക്കൂ.

ചേരുവകള്‍

മത്തി- അര കിലോ
പച്ചമുളക്്- 2 എണ്ണം
തക്കാളി- ഒന്ന്
മല്ലി – 2 സ്പൂണ്‍
മുളകുപൊടി- മൂന്ന് സ്പൂണ്‍
മഞ്ഞള്‍പ്പൊടി-  കാല്‍ ടീസ്പൂണ്‍
ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി-  മൂന്നോ നാലോ എണ്ണം
പുളി- ആവശ്യത്തിന്
തേങ്ങ- അര മുറി
കറിവേപ്പില- ഒരു തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ, ഇഞ്ചി, എന്നിവ നന്നായി അരച്ചെടുക്കുക. ഇനി കറി വെക്കുന്ന പാത്രത്തില്‍ മുളകു പൊടി മഞ്ഞള്‍ പൊടി, മല്ലിപ്പൊടി തക്കാളി മുറിച്ചത്, പച്ചമുളക് കീറിയിട്ടത് എന്നിവയിട്ട് തിളപ്പിക്കുക.

ഒന്നു തിളയ്ക്കുമ്പോള്‍ മീന്‍ ഇടുക. മീന്‍ ഏകദേശം വെന്തു കഴിഞ്ഞാല്‍ പുളി പിഴിഞ്ഞത് ചേര്‍ക്കാം. ഉലുവാപ്പൊടിയും ചേര്‍ക്കുക. അല്‍പം കഴിഞ്ഞാല്‍ തേങ്ങയരച്ചത് ചേര്‍ക്കാം. ഒരു തവണ കൂടി തിളച്ചാല്‍ തീയണക്കാം.

ഒരല്‍പം വെളിച്ചെണ്ണയില്‍ കറിവേപ്പില, ചെറിയ ഉള്ളി അരിഞ്ഞത് എന്നിയിട്ട് മൂപ്പിച്ച് കറിയില്‍ ഒഴിയ്ക്കാം.

Tagged with: