എഡിറ്റര്‍
എഡിറ്റര്‍
മുട്ടമാല
എഡിറ്റര്‍
Friday 7th March 2014 1:28pm

muttamala

വീണ്ടും ഒരു മലബാര്‍ വിഭവം. മുട്ടമാല. ചേരുവകളും തയ്യാറാക്കുന്ന വിധവുമെല്ലാം ലളിതം. പക്ഷേ രുചി മാത്രം ഗംഭീരമാണ്.

ചേരുവകള്‍

കോഴിമുട്ട – നാലെണ്ണം
പഞ്ചസാര- മുക്കാല്‍ കപ്പ്
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോഴിമുട്ട ഉടച്ച് മഞ്ഞയും വെള്ളയും വേര്‍തിരിച്ചെടുക്കുക. മുട്ട മഞ്ഞ നല്ലപോലെ അടിച്ചെടുക്കണം. പഞ്ചസാരയില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പഞ്ചസാരപ്പാനിയുണ്ടാക്കുക. ഇത് ചെറുതായി കുറുകുന്ന പാകത്തിലാക്കണം.

ചെറിയ സുഷിരമുള്ള ഒരു പാത്രത്തിലോ കുപ്പിയിലോ മുട്ടമഞ്ഞ നിറയ്ക്കുക. നൂല്‍വണ്ണത്തിലേ ഇതില്‍ നിന്നും മുട്ടമിശ്രിതം വരാന്‍ പാടൂ.

ഈ മിശ്രിതം ചെറുചൂടില്‍ തിളച്ചു കൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയിലേക്ക് ചുറ്റി ഒഴിയ്ക്കുക. ഇത് വെന്തു കഴിഞ്ഞാല്‍ പഞ്ചസാരപ്പാനിയില്‍ നിന്നും കോരിയെടുക്കാം.

Advertisement