എഡിറ്റര്‍
എഡിറ്റര്‍
മുട്ട ബജി
എഡിറ്റര്‍
Saturday 4th January 2014 12:22am

mutta-baji

മുട്ട ബജി ഉണ്ടാക്കാന്‍ എല്ലാര്‍ക്കുമറിയാമെന്നല്ലേ ചിന്തിക്കുന്നത്. എന്നാലതല്ല. ശ്രദ്ധിച്ചിട്ടില്ലേ, ചിലപ്പോള്‍ മറ്റാരെങ്കിലും ഉണ്ടാക്കുമ്പോഴായിരിക്കും രുചി കൂടുതലായി തോന്നുക. പിന്നെ അതിന്റെ തേടിയുള്ള നടപ്പാണ്. ഈ കൂട്ടൊന്നു ശ്രമിച്ചു നോക്കൂ.

ചേരുവകള്‍

മുട്ട- നാലെണ്ണം
കടലമാവ്- രണ്ട് കപ്പ്
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- നാല് അല്ലി
കറിവേപ്പില- ഒരു ചെറിയ തണ്ട്
കുരുമുളക് പൊടി-രണ്ട് ചെറിയ സ്പൂണ്‍
മുളകു പൊടി- ഒന്നര സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
വെളിച്ചെണ്ണ- പൊരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവ് നല്ല കുറുക്കത്തില്‍ വെള്ളമൊഴിച്ച് കലക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും നല്ലതു പോലെ അരച്ച് ഇതില്‍ ചേര്‍ക്കുക.

ഉപ്പ്, മുളകു പൊടി, കുരുമുളകു പൊടി, എന്നിവയും ചേര്‍ക്കുക. എല്ലാം മാവുമായി നന്നായി യോജിപ്പിക്കുക. മാവില്‍ വെള്ളം കൂടാതെ ശ്രദ്ധിക്കണം.

മുട്ട പുഴുങ്ങിയത് നാലായി മുറിക്കുക. ഓരോന്നും മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കാം.

Advertisement