എഡിറ്റര്‍
എഡിറ്റര്‍
മാങ്ങാക്കറി
എഡിറ്റര്‍
Tuesday 4th March 2014 3:19pm

mangakkari

മാങ്ങാക്കാലമായിട്ട് ഇനി മാങ്ങയെ പറ്റി മിണ്ടിയില്ലെന്ന പരാതി വേണ്ട.

ചേരുവകള്‍

പച്ചമാങ്ങ-  രണ്ടെണ്ണം (മൂവാണ്ടന്‍ മാങ്ങയാണ് ഏറ്റവും യോജിച്ചത്)
മുളകുപൊടി-  പാകത്തിന്
കായപ്പൊടി-  മുക്കാല്‍ ടീ സ്പൂണ്‍
ഉലുവാപ്പൊടി- മുക്കാല്‍ ടീ സ്പൂണ്‍
ഉപ്പ്-  പാകത്തിന്
നല്ലെണ്ണ- വറുത്തിടാന്‍ പാകത്തിന്
കടുക്-  വറുത്തിടാന്‍ പാകത്തിന്
ഉണക്ക മുളക്- ഒന്നോ രണ്ടോ
കറിവേപ്പില- ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

മാങ്ങ കഴുകി തൊലിയോടെ ചെറിയ കഷ്ണങ്ങളായി അരിയുക. മാങ്ങാക്കഷ്ണങ്ങളില്‍ പാകത്തിന് ഉപ്പ് ചേര്‍ത്തിളക്കി 2-3 മണിക്കൂര്‍ വച്ചശേഷം മുളകുപൊടിയും കായവും ഉലുവാപ്പൊടിയും ചേര്‍ത്തിളക്കി യോജിപ്പിക്കുക.

ശേഷം നല്ലെണ്ണയില്‍ വറുത്ത കടുകും ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക.

Advertisement