Categories

മല്ലിയില ചട്ണി

malliyila-chatni

മല്ലിയില ചട്ണിക്ക് ഒരു പ്രത്യേകതയുണ്ട്. ഒരു തവണ കഴിച്ചാല്‍ പിന്നെ വീണ്ടും കഴിക്കാന്‍ തോന്നും. അത്ര രുചിയാണ് ലളിതമായി തയ്യാറാക്കാവുന്ന ഈ ചട്ണിക്ക്.

ചേരുവകള്‍

മല്ലിയില- ഒരു പിടി
തേങ്ങ- അര മുറി
പച്ചമുളക്- ചെറുത് നാലെണ്ണം
ഇഞ്ചി- തീരെ ചെറിയ ഒരു കഷ്ണം
തൈര്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കടുക്- രണ്ട് നുള്ള്
ഉണക്ക മുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം

മല്ലിയില, തേങ്ങ ചിരവിയത്, ഉപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ അല്‍പം തൈര് ചേര്‍ത്ത് (പുളിക്കനുസരിച്ച്) നന്നായി ചട്ണി പരുവത്തില്‍ അരച്ചെടുക്കുക.

ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉണക്ക മുളകും ഇട്ട് വറുക്കുക. അരച്ച് വച്ച കൂട്ട് ഇതില്‍ ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കാം.

തിളക്കും മുമ്പേ വാങ്ങി വെക്കാം. ഇളം ചൂടോടെ വടക്കൊപ്പമോ ദോശക്കോ കൂട്ടാം.

Tagged with: