എഡിറ്റര്‍
എഡിറ്റര്‍
കൂണ്‍ ദോശ
എഡിറ്റര്‍
Saturday 4th January 2014 4:11pm

koon-dhosha

മസാല ദോശയില്‍ നമ്മള്‍ സാധാരണ ഉപയോഗിക്കാറുള്ള ഉരുളക്കിഴങ്ങ് മസാലക്കു പകരം കൂണ്‍ മസാലയാക്കി ദോശ തയ്യാറാക്കിയാല്‍ കൂണ്‍ ദോശ തയ്യാര്‍. സംഗതി പറഞ്ഞപ്പോള്‍ പെട്ടെന്ന് റെഡിയായി. ഉണ്ടാക്കി നോക്കുമ്പോഴേ പാടറിയൂ.

ചേരുവകള്‍

കൂണ്‍- 150 ഗ്രാം
സവാള- രണ്ടെണ്ണം
പച്ചമുളക്- രണ്ടെണ്ണം
കുരുമുളക് പൊടി- രണ്ട് ചെറിയ സ്പൂണ്‍
മുളകുപൊടി-രണ്ട് ചെറിയ സ്പൂണ്‍
മഞ്ഞള്‍ പൊടി-അര സ്പൂണ്‍
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ഉഴുന്ന്-ഒരു കപ്പ്
പച്ചരി- രണ്ട് കപ്പ്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില-ഒരു തണ്ട്
വെളിച്ചെണ്ണ- ആവശ്യത്തിന്
നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉപ്പും മഞ്ഞളും ചേര്‍ത്ത് കൂണ്‍ നന്നായി വേവിച്ചു വെക്കുക. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. സവാള അരിഞ്ഞത് വെളിച്ചെണ്ണയില്‍വഴറ്റുക. സവാള അല്‍പം വഴന്നു വരുമ്പോള്‍ പച്ചമുളക് ചേര്‍ക്കുക. പച്ചമുളകും വഴന്നു വരുമ്പോള്‍  കറിവേപ്പില, ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ക്കുക.

ഈ കൂട്ട് നന്നായി മൂത്തു വരുമ്പോള്‍ ഉപ്പ്്, മുളക് പൊടി, മഞ്ഞള്‍ പൊടി, കുരുമുളകു പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന കൂണ്‍ ചേര്‍ക്കുക. തലേന്ന് അരച്ചുവച്ചിരിക്കുന്ന ദോശമാവ് ചട്ടിയില്‍ എണ്ണയോ നെയ്യോ തടവി ചുട്ടെടുക്കുക.

ചുട്ട് പാത്രത്തിലേക്ക് മാറ്റും മുമ്പേ ദോശയില്‍ കൂണ്‍ മസാല പരത്തുക. ശേഷം ചുരുട്ടിയെടുക്കാം.

Advertisement