Categories

കായത്തൊണ്ട് തോരന്‍

kayathondu-thoran

കായത്തൊണ്ട് അഥവാ കായത്തൊലി തോരന്‍…. കേള്‍ക്കുമ്പോള്‍ അയ്യേ എന്ന് തോന്നണ്ട. കായത്തൊണ്ട് ശരീരത്തിനും ഗുണം രൂചിയും ഉഗ്രന്‍. പക്ഷേ തോരനുണ്ടാക്കാന്‍ നല്ല മൂത്ത കായയുടെ തൊണ്ടേ ഉപയോഗിക്കാവൂ കേട്ടോ.

ചേരുവകള്‍

കായത്തൊണ്ട് ചെറുതായി അരിഞ്ഞത്-  ഒരു കപ്പ്
മഞ്ഞള്‍പ്പൊടി-  അരടീസ്പൂണ്‍
ഉപ്പ്  പാകത്തിന്-
വെളിച്ചെണ്ണ-  ഒരു ടേബിള്‍സ്പൂണ്‍
കടുക്-  അരടീസ്പൂണ്‍
കറിവേപ്പില- ഒരു കതിര്‍
വറ്റല്‍മുളക്-  ഒരെണ്ണം (രണ്ടായി പൊട്ടിച്ചത്)
തേങ്ങ-  അരക്കപ്പ്
വെളുത്തുള്ളി-  രണ്ട് അല്ലി

തയ്യാറാക്കുന്നവിധം

ചെറുതായി അരിഞ്ഞ കായത്തൊണ്ട് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കാല്‍കപ്പ് വെള്ളത്തില്‍ വേവിക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുകും വറ്റല്‍മുളകും കറിവേപ്പിലയും പൊട്ടിച്ചശേഷം വേവിച്ചുവച്ചിരിക്കുന്ന കായത്തൊണ്ട് ഇതിലിട്ട് ഇളക്കുക.

തേങ്ങയും വെളുത്തുള്ളിയും ചതച്ചെടുത്ത് ചേര്‍ക്കുക. അടച്ചുവച്ച് ചെറുതീയില്‍ കയറ്റുക.

ആവി കയറുമ്പോള്‍ വാങ്ങിവച്ച് ഇളക്കിയെടുക്കണം.

(തോരനില്‍ ചെറുപയറോ പരിപ്പോ വേവിച്ച് ചേര്‍ത്താലും നന്ന്)

Tagged with: