എഡിറ്റര്‍
എഡിറ്റര്‍
കപ്പ ഉടച്ചുപ്പേരി
എഡിറ്റര്‍
Saturday 8th March 2014 3:22pm

kappa-upperi

കപ്പ പാവപ്പെട്ടവന്റെ വിഭവമാണ്. ഒരു കാലത്ത് പാടത്തും പറമ്പത്തും വിയര്‍പ്പൊഴുക്കി പണിയെടുത്തു കഴിഞ്ഞിരുന്നവന്റെ ഇഷ്ട വിഭവം. ഇന്ന് നാനാതരം ‘ഡിഷുകള്‍’ കഴിച്ചു മടുക്കുമ്പോള്‍ മാത്രം നമ്മള്‍ കപ്പയിലേക്കു തിരിച്ചു പോവുന്നു.

ചേരുവകള്‍

കപ്പ- അര കിലോ
കടുക്- രണ്ട് സ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
തേങ്ങ- അരമുറി
ഉണക്കമുളക്-നാലെണ്ണം (എരിവ് ആവശ്യമാണെങ്കില്‍ കൂടുതലെടുക്കാം)
ഉപ്പ്- ആവശ്യത്തിന്
മഞ്ഞള്‍പൊടി- അര സ്പൂണ്‍
ഉഴുന്ന് പരിപ്പ്- അര സ്പൂണ്‍
വെളുത്തുള്ളി- നാലഞ്ച് അല്ലി എടുക്കാം
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ തൊലികളഞ്ഞ് ഉപ്പും മഞ്ഞള്‍ പൊടിയും ഇട്ടു പുഴുങ്ങുക. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞതിനു ശേഷം കറിവേപ്പില, ഉണക്കമുളക്, ഉഴുന്നു പരിപ്പ്, കടുക്, വെളുത്തുള്ളി ചതച്ചത് എന്നിവ വറുത്തു ചേര്‍ക്കുക. ചിരകിയ തേങ്ങയും ഇട്ടു നന്നായി ഉടച്ചു ഇളക്കുക.

Advertisement