എഡിറ്റര്‍
എഡിറ്റര്‍
പച്ചമാങ്ങ ജ്യൂസ്
എഡിറ്റര്‍
Thursday 14th November 2013 2:02am

green-mango-juice

വളരെ സിമ്പിളായി ഒരു ജ്യൂസ് തയ്യാറാക്കാം. ജ്യൂസ് എന്ന് പറയുമ്പോഴേക്കും മനസില്‍ മധുരം നിറക്കല്ലേ. ഇതൊരല്‍പം പുളിയുള്ള ജ്യൂസാണ്. നല്ല പച്ചമാങ്ങ കൊണ്ട്.

ചേരുവകള്‍

പച്ചമാങ്ങ- 1 എണ്ണം
പഞ്ചസാര- 1/2 കപ്പ്
ഏലക്കായ- 4 എണ്ണം
വെള്ളം- പാകത്തിന്

തയ്യാറാക്കുന്ന വിധം

മാങ്ങ തൊലികളഞ്ഞ് പഞ്ചസാരയും ഏലക്കായയും ആവശ്യത്തിന് തണുത്ത വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിക്കുക. അരിച്ചെടുത്ത് ഉപയോഗിക്കാം.

Advertisement