എഡിറ്റര്‍
എഡിറ്റര്‍
ഫ്രൂട്ട്‌സ് സലാഡ്
എഡിറ്റര്‍
Wednesday 5th March 2014 2:06pm

fruits-salad

ചൂടു കൊടുമ്പിരി കൊള്ളാന്‍ തുടങ്ങിയിട്ടുണ്ട്. ഒരിത്തരി ആക്കം കിട്ടാന്‍ ഇത്തരം വിഭവങ്ങള്‍ വളരെ നല്ലതാണ്. ലളിതമായ രീതിയില്‍ ഒരു ഫ്രൂട്ട്‌സ് സലാഡ്.

ചേരുവകള്‍

ഫ്രൂട്ട്‌സ്- ഒട്ടുമിക്കതും ഉപയോഗിയ്ക്കാം
ആപ്പിള്‍- ഒന്ന്
ഏത്തപ്പഴം- ഒന്ന്
മാമ്പഴം- ഒന്ന്
മുന്തിരി- ഒരു ചെറിയ കുല
ചെറി- 25 ഗ്രാം
ഉറുമാമ്പഴം- ഉരിഞ്ഞത് നാല് സ്പൂണ്‍
കസ്റ്റാര്‍ഡ് പൗഡര്‍- മുക്കാല്‍ പാക്കറ്റ്
പഞ്ചസാര- മധുരത്തിനനുസരിച്ച്
പാല്‍- രണ്ട് പാക്കറ്റ്
ഈന്തപ്പഴം- ആറെണ്ണം
അണ്ടിപ്പരിപ്പ്-ആറെണ്ണം
കിസ്മിസ്-ആറെണ്ണം
നെയ്- നാല് സ്പൂണ്‍
വനില ഐസ്‌ക്രീം- ഒരു ചെറിയ ഫാമിലി പാക്കറ്റ്

തയ്യാറാക്കുന്ന വിധം

ആദ്യം തിളപ്പിയ്ക്കാത്ത പാലില്‍ നിന്ന് നാല്് സ്പൂണ്‍ പാല്‍ മാറ്റി വെയ്ക്കുക. അതിലേയ്ക്ക് കസ്റ്റാര്‍ഡ് പൗഡര്‍ കുറേശ്ശെയായി ചേര്‍ക്കുക. പാലും കസ്റ്റാര്‍ഡും നല്ല കട്ടിയില്‍ യോജിപ്പിച്ചു വെയ്ക്കുക.

ശേഷം ബാക്കിയുള്ള പാല്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിയ്ക്കാം. തിളച്ചു വരുന്ന പാലിലേയ്ക്ക് കസ്റ്റാര്‍ഡ്- പാല്‍ മിശ്രിതം നേര്‍ത്ത് ഒഴിയ്ക്കണം. ഒഴിയ്ക്കുന്നതിനനുസരിച്ച് ഇളക്കണം. നന്നായി യോജിച്ചു കഴിഞ്ഞാല്‍ വാങ്ങി വെച്ച് ചൂടാറാന്‍ വെയ്ക്കാം. ചൂടാറിക്കഴിഞ്ഞാല്‍ സലാഡ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിയ്ക്കണം.

ഇനി ഫ്രൂട്ട്‌സെല്ലാം ചെറുതായി അരിഞ്ഞു വെയ്ക്കാം. പൈനാപ്പിള്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ അത് കഴിയ്ക്കാന്‍ നേരത്ത് മാത്രമേ ചേര്‍ക്കാവൂ. ഇല്ലെങ്കില്‍ സലാഡിന് കയ്പ് പിടിയ്ക്കും. അല്‍പം നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്്മിസും ഒന്നു വറുത്തെടുക്കാം. ശേഷം അരിഞ്ഞു വച്ച് ഫ്രൂട്ട്‌സും ഈന്തപ്പഴവും അണ്ടിപ്പരിപ്പും കിസ്മിസും സലാഡില്‍ ചേര്‍ക്കാം.

ഇനി മുകളില്‍ അല്‍പം വനില ഐസ്‌ക്രീം ചേര്‍ക്കാം അതിനു മകളിലൊരു ചെറിയും വയ്ക്കാം.

Advertisement