എഡിറ്റര്‍
എഡിറ്റര്‍
മുട്ട ദോശ
എഡിറ്റര്‍
Saturday 16th November 2013 1:45am

egg-dosha

രാവിലെ പലഹാരത്തിന് ദോശയുണ്ടങ്കില്‍ മറ്റൊന്നും വേണ്ടാത്തവരുണ്ട്. അവര്‍ക്കുള്ളതാണ് ഇന്നത്തെ മെനു. രാവിലെ പലഹാരമായും വൈകീട്ട് ചായയോടൊപ്പവും ഒക്കെ കഴിക്കാന്‍ ഒരു കിടിലന്‍ വെറൈറ്റി ദോശ.

ചേരുവകള്‍

ദോശമാവ്- ഒരു കപ്പ്
മുട്ട-  രണ്ട്
സവാള അരിഞ്ഞത്-  ഒന്ന്
പച്ചമുളക്- ഒന്ന്
നെയ്യ്- രണ്ട് ടീസ്പൂണ്
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക.

മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. അതിന് മുകളില്‍ മുട്ട മിശ്രിതം നന്നായി പരത്തിയൊഴിച്ച് നെയ്യ് തൂവുക.

മുട്ട മിശ്രിതം വെന്തു കഴിയുമ്പോള്‍ വാങ്ങി ചട്ണികൂടി വിളമ്പാം.

Advertisement