എഡിറ്റര്‍
എഡിറ്റര്‍
ഈന്തപ്പഴം പൊരിച്ചത്
എഡിറ്റര്‍
Saturday 11th January 2014 12:43am

eenthappazam-porichathu

മധുരപ്രേമികള്‍ക്ക് എപ്പോഴും ഒരു പേടിയാണ്. എന്നാണാവോ ഷുഗര്‍ വന്ന് ജീവനെടുക്കുകയെന്നോര്‍ത്ത്… എന്നാല്‍ ഈ മധുരപ്രേമികള്‍ക്കായി തടി കേടാവാത്ത ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍

ഈന്തപ്പഴം- ഒരു കപ്പ്
അണ്ടിപ്പരിപ്പ് പൊടിച്ചത് – 3 ടീസ്പൂണ്‍
മൈദാമാവ് – 1/2 കപ്പ്
തേങ്ങാ ചിരകിയത് – 1/4 കപ്പ്
പഞ്ചസാര- 2 ടീസ്പൂണ്‍
ഉപ്പ്, ഏലക്കാപൊടി – ഒരു നുള്ള് വീതം
വെളിച്ചെണ്ണ- പൊരിക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

മൈദാമാവ് ഉപ്പു ചേര്‍ത്ത് അല്പം വെള്ളത്തില്‍ കലക്കിവയ്ക്കുക. ചിരവി വെച്ചിരിയ്ക്കുന്ന തേങ്ങയില്‍ ഏലയക്കാപ്പൊടിയും അണ്ടിപ്പരിപ്പ് പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കണം.

കുരു കളഞ്ഞ ഈന്തപ്പഴം പൊളിച്ചവശം തുറന്ന് അതില്‍ അല്പം തേങ്ങാക്കൂട്ട് വെച്ച് അടച്ച് കലക്കി വച്ച മാവില്‍ മുക്കി തിളച്ച എണ്ണയിലിടുക. പാകത്തിന് മൊരിയുമ്പോള്‍ എണ്ണയൂറ്റി എടുക്കാം.

Advertisement