എഡിറ്റര്‍
എഡിറ്റര്‍
മത്തങ്ങ പുഡ്ഡിങ്
എഡിറ്റര്‍
Saturday 9th November 2013 7:22pm

matahanga-pudding

പുഡ്ഡിങ് ഏതാണെങ്കിലും കൊള്ളാം, കേട്ടാലേ വെറുതെയെങ്കിലും നാവില്‍ ഒന്ന് വെള്ളമൂറും. അപ്പോള്‍ പിന്നെ ഒരു കിടിലന്‍ പുഡ്ഡിങ് ഉണ്ടാക്കിയാലോ….

ചേരുവകള്‍

ചതുരത്തില്‍ മുറിച്ച മത്തങ്ങാ കഷണങ്ങള്‍- 800 ഗ്രാം
ഇഞ്ചി, ജാതിക്ക, കറുവപ്പട്ട പൊടിച്ചത്- അര ടീസ്പൂണ്‍
വാനില സത്ത്- ഒരു ടീസ്പൂണ്‍
റം- രണ്ട് ടേബിള്‍സ്പൂണ്‍
ക്രീം- അരകപ്പ്
മുട്ട, മുട്ടമഞ്ഞ- ഒന്നുവീതം
ബ്രൗണ്‍ഷുഗര്‍- ഒരു കപ്പ്
പേസ്ട്രിക്ക് അരിച്ച മാവ്- ഒന്നരകപ്പ്
ഉപ്പ് ചേര്‍ക്കാത്ത ബട്ടര്‍- 100 ഗ്രാം
ഐസിങ്ങ് ഷുഗര്‍- ഒരു ടേബിള്‍സ്പൂണ്‍
പാല്‍- കുറച്ച്

തയ്യാറാക്കുന്ന വിധം

ഓവന്‍ 200 ഡിഗ്രി ചൂടാക്കുക. പേസ്ട്രി ഉണ്ടാക്കാന്‍ മാവും ഐസിങ്ങ് ഷുഗറും ബട്ടറും കുഴച്ച് ബ്രഡ് കഷ്ണങ്ങളുടെ പരുവത്തില്‍ ആക്കുക.

45 ടേബിള്‍സ്പൂണ്‍ തണുത്ത വെള്ളം ചേര്‍ക്കുക. പന്തുപോലെ ഉരുട്ടി എടുത്ത് അരമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. മത്തന്‍ കഷ്ണങ്ങള്‍ ഫോയിലില്‍ പൊതിഞ്ഞ് ബേക്കിങ്ങ് ട്രേയില്‍ വെച്ച്, ഓവനില്‍ 40 മിനുട്ട് റോസ്റ്റ് ചെയ്യുക.

പിന്നീട് മത്തന്‍ കഷണങ്ങള്‍ തണുത്തശേഷം, വാനില സത്ത്,സുഗന്ധദ്രവ്യങ്ങള്‍, റം, ക്രീം എന്നിവയോടൊപ്പം മിക്‌സിയില്‍ അടിച്ചെടുക്കുക.

മുട്ടയും പഞ്ചസാരയും ചേര്‍ത്ത് അടിച്ച് മത്തങ്ങാക്കൂട്ടില്‍ ചേര്‍ക്കുക. 23 ഇഞ്ച് നീളമുള്ള പൈ ഡിഷില്‍ പേസ്ട്രി നിരത്തി നോണ്‍സ്റ്റിക്ക് ബേക്കിങ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് പത്ത് മിനുട്ട് ബേക്ക് ചെയ്യുക.

പേപ്പര്‍ മാറ്റി, മത്തങ്ങാക്കൂട്ട് ഒഴിക്കുക. ബാക്കി വന്ന പേസ്ട്രിയില്‍ നിന്നും കട്ടര്‍ ഉപയോഗിച്ച ഇലകളുടെ ഷേപ്പില്‍ മുറിച്ച് പൈ അലങ്കരിക്കുക. മീതെ പാല്‍ കുടഞ്ഞ് ഓവന്‍ 170 ഡിഗ്രിയാക്കി ഒരു മണിക്കൂര്‍ ബേക്ക് ചെയ്യുക. പുറത്തെടുത്ത് തണുക്കാന്‍ വെക്കുക.

Advertisement