എഡിറ്റര്‍
എഡിറ്റര്‍
കോഴി വറുത്തരച്ചത്
എഡിറ്റര്‍
Saturday 16th November 2013 8:59pm

chicken-varutharachathu

കോഴിക്കറിയുണ്ടാക്കാനൊക്കെ ഒരുവിധം എല്ലാവരും പഠിച്ച് കഴിഞ്ഞുവെന്ന് തോന്നുന്നു. പക്ഷേ കോഴിക്കറിക്ക് നല്ല നാടന്‍ രുചി കിട്ടണമെങ്കില്‍ വറുത്തരച്ച് വെക്കണം. വറുത്തരച്ച് വെക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ദാ… ഇങ്ങനെയങ്ങ് വെച്ചാല്‍ മതി.

ചേരുവകള്‍

1) കോഴി-1 കിലോ
2) തേങ്ങ- 1 മുറി
3) പച്ച മുളക്- 2
കറി വേപ്പില- 2 തണ്ട്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
4) ഗരം മസാല- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി- 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍
5) വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
6) ചെറിയുള്ളി- 4 എണ്ണം
7) ഉപ്പ്- പാകത്തിന്
വെള്ളം- കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം

കോഴി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. പാന്‍ ചൂടാവുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചിരകിയ തേങ്ങ വറുക്കുക.

ബ്രൗണ്‍ നിറമാകുമ്പോള്‍ 4ാമത്തെ ചേരുവ ചേര്‍ക്കുക. തണുത്ത ശേഷം നന്നായി അരച്ചെടുക്കുക. പ്രഷര്‍ കുക്കറിലേക്ക് കോഴിക്കഷണങ്ങളും 3ാമത്തെ ചേരുവയും വറുത്തരച്ച തേങ്ങയും പാകത്തിന് ഉപ്പും കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക.

ശേഷം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി വറുത്തിടുക.

Advertisement