എഡിറ്റര്‍
എഡിറ്റര്‍
ചേന പച്ചടി
എഡിറ്റര്‍
Monday 3rd March 2014 2:14pm

chena-pachadi

ചേന പച്ചടി ഒരു നാടന്‍ വിഭവമാണ്. നാട്ടിന്‍പുറങ്ങളില്‍ തൊടിയില്‍ നിന്നും ചേന പറിച്ചു കൊണ്ടുവന്ന് ഫ്രഷായി പച്ചടിയും തീയലുമൊക്കെയുണ്ടാക്കി കഴിച്ചിരുന്ന കഥകള്‍ പഴമക്കാര്‍ പറയുന്നത് നമ്മളെത്ര കേട്ടിട്ടുണ്ട്.

ചേരുവകള്‍

ചേന -1/2 കിലോ
മഞ്ഞള്‍പൊടി -അര സ്പൂണ്‍
പച്ചമുളക് -രണ്ടെണ്ണം
തേങ്ങ ചിരവിയത് -1/2 കപ്പ്
ചുവന്നുള്ളി- അഞ്ചെണ്ണം
ജീരകം പൊടിച്ചത് -അര സ്പൂണ്‍
കടുക്- അര സ്പൂണ്‍
വേപ്പില -ഒരു തണ്ട്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചേനയും ഉപ്പും ജീരകവും മുളകുപൊടിയും മഞ്ഞള്‍പൊടിയും അല്‍പം വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. ശേഷം തേങ്ങ, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് പെയ്സ്റ്റ് രൂപത്തില്‍ അരയ്ക്കുക.

ചേന വെന്ത് കഴിഞ്ഞാല്‍ നല്ലവണ്ണം ഉടയ്ക്കുക. ഇതിലേക്ക് തേങ്ങ പെയ്സ്റ്റ് ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിയ്ക്കുക. പിന്നീട് ഇത് അഞ്ച് മിനിറ്റ് അടുപ്പില്‍ വെയ്ക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കെടുത്താം.

അവസാനമായി ഒരു ചട്ടിയില്‍ അല്പം വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുകും, കറിവേപ്പിലയും ഇട്ടു മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കാം.

Advertisement