എഡിറ്റര്‍
എഡിറ്റര്‍
ചീര കട്‌ലറ്റ്
എഡിറ്റര്‍
Thursday 7th November 2013 7:52pm

cheera-cutlet

ബീഫ് കഴിക്കാത്തവര്‍ക്ക് പുറത്ത് പോയി കട്‌ലറ്റ് കഴിക്കാന്‍ വയ്യ. വെജിറ്റബിള്‍ കട്‌ലറ്റിന് ആവശ്യക്കാര്‍ കുറഞ്ഞ് പോയത് കൊണ്ട് മിക്ക കടകളിലും ബീഫ് കട്‌ലറ്റ് ആയിരിക്കും. വെജിറ്റേറിയന്‍സിന് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ പറ്റുന്ന കട്‌ലറ്റാണ് ചീര കട്‌ലറ്റ്.

ചേരുവകള്‍

ചീര അരിഞ്ഞത്- 1 കിലോ
പച്ചമുളക്-  5 എണ്ണം
റൊട്ടിപ്പൊടി-  2 എണ്ണത്തിന്റെ
സവാള-  4 എണ്ണം
ഇഞ്ചി-  2 കഷണം
കറിവേപ്പില-  12 ഇതള്‍
കുരുമുളക്‌പൊടി-  4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-  2 ടീസ്പൂണ്‍
ചില്ലി സോസ്-  4 ടേബിള്‍ സ്പൂണ്‍
എണ്ണ- ആവശ്യത്തിന്
ഉപ്പും വെള്ളവും- പാകത്തിന്

തയ്യാറാക്കുന്ന വിധം

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക.

ചീര ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. ഇതില്‍ വഴറ്റിയ ചേരുവകള്‍ മുളക്‌പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക.

തണുത്ത ചീരക്കൂട്ടില്‍ ചില്ലിസോസ് ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച് ചെറുതായി പരത്തി വറുത്ത് കോരി ഉപയോഗിക്കാം.

Advertisement