എഡിറ്റര്‍
എഡിറ്റര്‍
ചാമ്പയ്ക്ക ജ്യൂസ്
എഡിറ്റര്‍
Monday 17th March 2014 2:03pm

champakka-juice

ചാമ്പയ്ക്കയുടെ കാലമായിട്ടുണ്ടെന്നാണ് തോന്നുന്നത്. പലയിടത്തും ബഷീര്‍ പറഞ്ഞ കണക്ക് ചുവന്ന ചോരത്തുള്ളികള്‍ പോലെ ചാമ്പയ്ക്ക കായ്ച്ചു കിടക്കുന്നതു കണ്ടു. എന്നാല്‍ പിന്നെ ചാമ്പയ്ക്ക കൊണ്ടാവാം ഇന്നത്തെ ചാമ്പല്‍….

ചേരുവകള്‍

ചാമ്പയ്ക്ക- ഇടത്തരം പത്തെണ്ണം
പഞ്ചസാര- ആവശ്യത്തിന്
ഇഞ്ചിനീര്- അര സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചാമ്പയ്ക്ക കഴുകി കുരു കളഞ്ഞതിനു ശേഷം ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അടിക്കുക. ഇനി ഇഞ്ചിനീര് ചേര്‍ക്കാം. ഒന്നു കൂടി അടിച്ച് നിര്‍ത്താം. നേരിയ തോതില്‍ ഒന്നു തണുപ്പിച്ച് കഴിയ്ക്കാം.

Advertisement